കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേട്ടത്തിൽ

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ നേട്ടം തുടരുന്നു
  • കേരള ആയുർവേദ ഓഹരികൾ ഉയർന്നു
  • ഹാരിസൺസ് മലയാളം ഓഹരികൾ കുത്തനെ ഇടിഞ്ഞു

Update: 2024-02-23 12:56 GMT

ഫെബ്രുവരി 23ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേട്ടത്തിൽ. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 2.68 ശതമാനം ഉയർന്ന് 836.30 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 17.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ഓഹരികളുടെ വിപണി മൂല്യം 219992 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 945 രൂപയും താഴ്ന്നത് 205.20 രൂപയുമാണ്.

കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.98 ശതമാനം ഉയർന്ന് 294.85 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.76 ശതമാനം നേട്ടത്തോടെ 952.90 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.71 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.58 ശതമാനത്തിന്റെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ നേട്ടം തുടരുന്നു, ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.21 ശതമാനം ഉയർന്ന് 383.85 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.68 ശതമാനം ഉയർന്ന് 35.70 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.31 ശതമാനവും സിഎസ്ബി ബാങ്ക് 0.36 ശതമാനവും ഫെഡറൽ ബാങ്ക് 0.75 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.08 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഇന്നത്തെ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഓഹരികൾ 4.73 ശതമാനം ഇടിഞ്ഞ് 213.45 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 4.38 ശതമാനം നഷ്ടത്തിൽ 828.60 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.22 ശതമാനം ഇടിവോടെ 1336.40 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ നേരിയ ഇടിവിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News