കേരള കമ്പനികൾ ഇന്ന്: നേട്ടത്തിൽ വണ്ടർലാ ഓഹരികൾ
- ജിയോജിത് ഓഹരികൾ 3.46 ശതമാനം ഉയർന്നു
- കിറ്റെക്സ് ഓഹരികൾ 3.41 ശതമാനം നേട്ടത്തോടെ 203.20 രൂപയിൽ ക്ലോസ് ചെയ്തു
- വി-ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.49% താഴ്ന്ന് 390.70 രൂപയിലെത്തി
ജൂൺ 7 ലെ വ്യാപാരത്തിൽ വണ്ടർലാ ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.44 ശതമാനം ഉയർന്ന ഓഹരികൾ 880.25 രൂപയിലെത്തി. ഏകദേശം 88,988 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4822 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1105.90 രൂപയും താഴ്ന്ന വില 535.05 രൂപയുമാണ്.
ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.46 ശതമാനം ഉയർന്ന 98.80 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 3.41 ശതമാനം നേട്ടത്തോടെ 203.20 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 3.29 ശതമാനം വർധനയോടെ 290.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 3.27 ശതമാനം നേട്ടം നൽകി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിപ്പ് തുടരുന്നു, 3.22 ശതമാനം ഉയർന്ന ഓഹരികൾ 1912.75 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.98 ശതമാനം വർധനയോടെ 485.05 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.47 ശതമാനം ഉയർന്ന് 27.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 1.29 ശതമാനം നേട്ടം നൽകി 345 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.36 ശതമാനവും ഫെഡറൽ ബാങ്ക് 0.30 ശതമാനവും ഉയർന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാറ്റമില്ലാതെ 52.95 രൂപയിൽ തുടർന്നു.
വി-ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.49 ശതമാനം താഴ്ന്ന് 390.70 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്സ് ഓഹരികൾ 0.61 ശതമാനം നഷ്ടം നൽകി 162.60 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ് മൈക്രോഫിൻ ഓഹരികൾ 0.29 ശതമാനം ഇടിഞ്ഞ് 220.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.