കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ വി ഗാർഡ് ഓഹരികൾ

  • മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിലെത്തി
  • ഇടിവിലായിരുന്ന വണ്ടർലാ ഓഹരികൾ കുതിച്ചു
  • 52 ആഴ്ച്ചയിലെ താഴ്ന്ന വിലയിൽ പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ

Update: 2024-05-10 12:28 GMT

മെയ് 10ലെ വ്യാപാരത്തിൽ വി ഗാർഡ് ഓഹരികൾ സർവ്വകാല ഉയരം തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 364.70 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.43 ശതമാനം ഉയർന്ന ഓഹരികൾ 354.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 17.99 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 15,112 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 239 രൂപയാണ്. ഈ വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് 21.33 ശതമാനമാണ്.

ആർബിഐ യുടെ നിർദ്ദേശങ്ങളെ തുടർന്ന് ഇന്നലെ കുത്തനെ ഇടിഞ്ഞ മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.25 ശതമാനം ഉയർന്ന് 174.50 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 4.06 ശതമാനം വർദ്ധനവോടെ 1663.25 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവിലായിരുന്ന വണ്ടർലാ ഓഹരികൾ കുതിച്ചു, 3.47 ശതമാനം ഉയർന്ന ഓഹരികൾ 952.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ഓഹരികൾ 3.37 ശതമാനം നേട്ടം നൽകി 410.55 രൂപയിൽ ക്ലോസ് ചെയ്തു.


Full View


ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 1.85 ശതമാനവും സിഎസ്ബി ബാങ്ക് 1.07 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.37 ശതമാനവും ഉയർന്നു. ധനലക്ഷ്മി ബാങ്ക് 0.12 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.42 ശതമാനവും ഇടിഞ്ഞു.

പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ താഴ്ന്ന വിലയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.17 ശതമാനം ഇടിഞ്ഞ ഓഹരികൾ 214.35 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.40 ശതമാനം താഴ്ന്ന് 122 .75 രൂപയിലെത്തി. നേരിയ ഇടിവോടെ കിറ്റെക്സ് ഓഹരികൾ 199.25 രൂപയിൽ ക്ലോസ് ചെയ്തു.


Full View


Tags:    

Similar News