കേരള കമ്പനികൾ ഇന്ന്; റെക്കോർഡ് നേട്ടത്തിൽ വി-ഗാർഡ്

  • ഇടിവിലായിരുന്ന വണ്ടർലാ ഓഹരികൾ നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് 0.13 ശതമാനം നേട്ടം നൽകി
  • ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ

Update: 2024-03-04 12:40 GMT

മാർച്ച് നാലിലെ വ്യാപാരത്തിൽ വി-ഗാർഡ് ഓഹരികൾ സർവലകാല ഉയരമായ 350.53 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.80 ശതമാനം ഉയർന്ന ഓഹരികൾ 348 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 15.66 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 14852 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 237.30 രൂപയാണ്.

ഇന്നത്തെ വ്യാപാരത്തിൽ മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.80 ശതമാനം ഉയർന്ന് 183.95 രൂപയിലെത്തി. ഇടിവിലായിരുന്ന വണ്ടർലാ ഓഹരികൾ 1.55 ശതമാനത്തിന്റെ നേട്ടത്തോടെ 950.85 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.40 ശതമാനം വർദ്ധനവോടെ 1337.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഒരു ശതമാനത്തോളം ഉയർന്നു. നേരിയ നേട്ടത്തോടെ അപ്പോളോ ടയേഴ്‌സ് ഓഹരികൾ ക്ലോസ് ചെയ്തു. 

ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 0.13 ശതമാനം നേട്ടം നൽകി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.75 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.21 ശതമാനവും സിഎസ്ബി ബാങ്ക് 2.42 ശതമാനവും സൗത്ത് ഇനിടാൻ ബാങ്ക് 2.33 ശതമാനവും ഇടിഞ്ഞു.

ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ. ഇന്നത്തെ വ്യപാരത്തിൽ ഓഹരികൾ 3.38 ശതമാന താഴ്ന്ന് 284 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 3.12 ശതമാനത്തിന്റെ ഇടിവിൽ 184.55 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 2.38 ശതമാനം നഷ്ടവും നൽകി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.59 ശതമാനം താഴ്ന്ന് 74.45 രൂപയിലെത്തി. നേരിയ ഇടിവിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News