കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

  • കുതിച്ചുയർന്ന് കേരള ആയുർവേദ ഓഹരികൾ
  • കിറ്റെക്സ് ഓഹരികൾ 5.72% താഴ്ന്നു
  • കുത്തനെ ഇടിഞ്ഞ് ഫിലിപ്സ് കാർബൺ ഓഹരികൾ

Update: 2024-03-11 12:49 GMT

മാർച്ച് 11ലെ വ്യാപാരവസാനം സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗ് വിലയായ 29.80 രൂപയിൽ നിന്നും 4.53 ശതമാനം താഴ്ന്ന ഓഹരികൾ 28.45 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്‌ചയിൽ ഏഴു ശതമാത്തോളമാണ് ഓഹരികൾ ഇടിഞ്ഞത്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ താഴ്ന്നത് 12 ശതമാനമാണ്. ഏകദേശം 3.26 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റർ വിപണി മൂല്യം 7801 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 36.88 രൂപയും താഴ്ന്നത് 12.63 രൂപയുമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 0.61 ശതമാനം താഴ്ന്ന് 155.40 രൂപയിത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.16 ശതമാനം ഇടിഞ്ഞ് 59.50 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.74 ശതമാനത്തിന്റെ ഇടിവോടെ 45.20 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 2.51 ശതമാനത്തിന്റെ നഷ്ടത്തോടെ 359.4 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്ന് കേരള ആയുർവേദ ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.86 ശതമാനം ഉയർന്ന് ഓഹരികൾ 300.10 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ 2.29 ശതമാനം നേട്ടം നൽകി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.78 ശതമാനം വർദ്ധനവോടെ 1401.65 രൂപയിൽ ക്ലോസ് ചെയ്തു. 

കുത്തനെ ഇടിഞ്ഞ് ഫിലിപ്സ് കാർബൺ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ 6.83 ശതമാനം താഴ്ന്ന ഓഹരികൾ 250.25 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 5.72 ശതമാനത്തിന്റെ ഇടിവിൽ 216.75 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് 4.17 ശതമാനം താഴ്ന്നു. ഫാക്ട് ഓഹരികൾ 3.80 ശതമാനം നഷ്ടത്തോടെ 684.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 3.21 ശതമാനം ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.18 ശതമാനം നഷ്ടവും നൽകി.


Full View


Tags:    

Similar News