കേരള കമ്പനികൾ ഇന്ന്; സർവകാല ഉയരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്

  • നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഇടിഞ്ഞു
  • വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 2.45 ശതമാനം ഉയർന്നു
  • ഇടിവ് തുർന്ന് കല്യാൺ ജ്വലേഴ്‌സ്

Update: 2024-02-01 12:34 GMT

ഫെബ്രുവരിയിലെ ആദ്യ വ്യാപാര ദിനം അക്റവസാനിച്ചപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ സർവക ഉയരത്തിൽ. വ്യപരമധ്യേ ഓഹരികൾ ഉയർന്ന വിലയായി 38 രൂപയിലെത്തി. ഏകദേശം 13.60 കോടി ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.78 ശതമാനം ഉയർന്ന ഓഹരികൾ 37.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7264 കോടി രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിൽ ഓഹരികൾ ഉയർന്നത് 30 ശതമാനമാണ്. 

മറ്റു ബാങ്കിങ് ഓഹരികളായ സിഎസ്ബി ബാങ്ക് 1.24 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ബാങ്ക് 1.01 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.31 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.64 ശതമാനവും ഇടിഞ്ഞു.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 2.45 ശതമാനം ഉയർന്ന് 186.30 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 2.31 ശതമാനത്തിന്റെ നേട്ടത്തോടെ 299.15 രൂപയിൽ ക്ലോസ് ചെയ്തു.  കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 1.25 ശതമാനം ഉയർന്നു.

നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഇടിഞ്ഞു. ഇന്നത്തെ വ്യപാരത്തിൽ ഓഹരികൾ 0.07 ശതമാനം താഴ്ന്നു. മണപ്പുറം ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.76 ശതമാനവും 2.44 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മുതൂറ് മൈക്രോ ഫിൻ ഓഹരികൾ 4.57 ശതമാനം താഴ്ന്ന് 242.15 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവ് തുർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. ഇന്നത്തെ വ്യപാരവസാനം 4.61 ശതമാനം താഴ്ന്ന ഓഹരികൾ 334.05 രൂപയിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News