കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് മുത്തൂറ്റ് ഫൈനാൻസ്

  • സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 5.76 ശതമാനവും ഇടിഞ്ഞു
  • വി ഗാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു
  • ഇന്നലെ കുതിപ്പിലായിരുന്ന മണപ്പുറം ഓഹരികൾ ഇടിഞ്ഞു

Update: 2024-03-06 12:40 GMT

മാർച്ച് ആറിലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ. തുടക്ക വ്യാപാരം മുതൽ നേട്ടത്തിലായിരുന്ന ഓഹരിയുടെ ഇന്നത്തെ ഉയർന്ന വില 1421.30 രൂപയാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.22 ശതമാനം ഉയർന്ന ഓഹരികൾ 1392.70 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 28.95 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ഓഹരികളുടെ വിപണി മൂല്യം 54,809 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1537.35 രൂപയും താഴ്ന്ന വില 911.25 രൂപയുമാണ്. 

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.58 ശതമാനം ഉയർന്ന് 38.60 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.12 ശതമാനം നേട്ടത്തോടെ 1709 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവിലായിരുന്ന കല്യാൺ ഓഹരികൾ ഉയർന്നു. ഓഹരികൾ 0.60 ശതമാനം ഉയർന്ന് 405.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹാരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.32 ശതമാനത്തിന്റെ നേട്ടത്തോടെ 157.25 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 0.89 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.98 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.51 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 5.76 ശതമാനവും ഇടിഞ്ഞു.

ഇന്നലെ കുതിപ്പിലായിരുന്ന മണപ്പുറം ഓഹരികൾ ഇടിഞ്ഞു. ഓഹരികൾ 6.66 ശതമാനം താഴ്ന്ന് 173.90 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ നാല് ശതമാനം ഇടിഞ്ഞ് 940.30 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 3.37 ശതമാനത്തിന്റെ നഷ്ടത്തോടെ 692.80 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 2.96 ശതമാനം താഴ്ന്നു. നേരിയ ഇടിവോടെ കേരള ആയുർവേദ ഓഹരികൾ ക്ലോസ് ചെയ്തു.


Full View

 

Tags:    

Similar News