കേരള കമ്പനികൾ ഇന്ന്; മുത്തൂറ്റ് കാപിറ്റൽ കുതിച്ചുയർന്നു

  • ഫാക്ട് ഓഹരികൾ 6.62 ശതമാന ഉയർന്നു
  • ധനലക്ഷ്മി ബാങ്ക് 2.68 ശതമാന നേട്ടത്തോടെ 41.39 രൂപയിലെത്തി
  • വണ്ടർലാ ഓഹരികൾ 883.35 രൂപയിൽ ക്ലോസ് ചെയ്തു

Update: 2024-07-22 13:57 GMT

ജൂലൈ 22ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്ന് 7.24 ശതമാനം നേട്ടത്തോടെ 326.05 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 2.49 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി വിപണി മൂല്യം 500 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.62 ശതമാന ഉയർന്ന് 1082.60 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 5 ശതമാനം വർധനയോടെ 2670.35 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.03 ശതമാനം നേട്ടം നൽകി 38.49 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.11 ശതമാനം ഉയർന്ന് 292.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 2.68 ശതമാന നേട്ടത്തോടെ 41.39 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.76 ശതമാനം ഉയർന്ന് 192.93 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് നേരിയ നേട്ടത്തോടെ 358.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.03 ശതമാനം നഷ്ടത്തോടെ 26.93 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.82 ശതമാനം ഇടിഞ്ഞു.

ഹാരിസൺസ് മലയാളം ഓഹരികൾ 1.94 ശതമാനം താഴ്ന്ന് 224.96 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.59 ശതമാനം ഇടിഞ്ഞ് 1812.05 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ 1.26 ശതമാനം നഷ്ടത്തോടെ 236.36 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 883.35 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News