കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ കിറ്റെക്സ് ഓഹരികൾ

  • ഫാക്ട് ഓഹരികൾ 3.33 ശതമാനം ഇടിഞ്ഞു
  • വി-ഗാർഡ് ഓഹരികൾ 2.34 ശതമാനം നേട്ടം നൽകി
  • ഫെഡറൽ ബാങ്ക് 1.66 ശതമാനം ഉയർന്നു

Update: 2024-06-11 12:48 GMT

മെയ് 11 ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.96 ശതമാനം ഉയർന്ന ഓഹരികൾ 210.51 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.54 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1350 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 287.60 രൂപയും താഴ്ന്ന വില 164 രൂപയുമാണ്. 

നിറ്റാ ജലാറ്റിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.15 ശതമാനം ഉയർന്ന് 827.95 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 2.34 ശതമാനം നേട്ടം നൽകി 404 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 2.22 ശതമാനം വർധനയോടെ 103.27 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ ഓഹരികൾ കുതിക്കുന്നു, 2.16 ശതമാനം ഉയർന്ന ഓഹരികൾ 223.46 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.13 ശതമാനം നേട്ടത്തിലെത്തി.

Full View


ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 1.66 ശതമാനവും സിഎസ്ബി ബാങ്ക് 1.57 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.89 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.09 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് 0.60 ശതമാനവും ഇടിഞ്ഞു.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 5.03 ശതമാനം താഴ്ന്ന് 37 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 3.33 ശതമാനം ഇടിഞ്ഞ് 776 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.19 ശതമാനം നഷ്ടം നൽകി 481.35 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ 0.60 ശതമാനം താഴ്ന്നു. നേരിയ ഇടിവിൽ കല്യാൺ ജ്വല്ലേഴ്‌സ്, കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News