കേരള കമ്പനികൾ ഇന്ന്; 10% ഉയർന്ന് കേരള ആയുർവേദ ഓഹരികൾ

  • ഹാരിസൺസ് മലയാളം ഓഹരികൾ 5.79 ശതമാനം നേട്ടം നൽകി
  • ജിയോജിത് ഓഹരികൾ 7.25 ശതമാനം ഇടിഞ്ഞു
  • ധനലക്ഷ്മി ബാങ്ക് 2.06 ശതമാനം ഉയർന്നു

Update: 2024-07-02 13:46 GMT

ജൂലൈ രണ്ടിലെ വ്യാപാരത്തിൽ കേരള ആയുർവേദ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഉയർന്ന ഓഹരികൾ 339.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 44,441 ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 372 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 346.60 രൂപയും താഴ്ന്ന വില 103.40 രൂപയുമാണ്. 

ഹാരിസൺസ് മലയാളം ഓഹരികൾ 5.79 ശതമാനം നേട്ടത്തോടെ 220.11 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വി-ഗാർഡ് ഓഹരികൾ 3.42 ശതമാനം വർധനയോടെ 448.85 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.79 ശതമാനം നേട്ടം നൽകി 39.70 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.47 ഉയർന്ന് 1797 രൂപയിൽ ക്ലോസ് ചെയ്തു.

Full View


ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 2.06 ശതമാനവും സിഎസ്ബി ബാങ്ക് 1.87 ശതമാനവും നേട്ടം നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.56 ശതമാനവും ഫെഡറൽ ബാങ്ക് 1.53 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.74 ശതമാനവും ഇടിഞ്ഞു.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 7.25 ശതമാനം താഴ്ന്ന് 96.49 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.61 ശതമാനം ഇടിഞ്ഞ് 206.22 രൂപായിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.91 ശതമാനം നഷ്ടത്തോടെ 535.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 1.84 ശതമാനം താഴ്ന്ന് 1002.90 രൂപയിലെത്തി.


Full View


Tags:    

Similar News