കേരള കമ്പനികൾ ഇന്ന്; സർവകാല ഉയരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.99 ശതമാനം ഉയർന്നു
  • ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ നേട്ടത്തിൽ
  • നേരിയ ഇടിവിൽ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു

Update: 2024-03-02 12:36 GMT

മാർച്ച് രണ്ടിനുണ്ടായ പ്രത്യേക വ്യപാര സെഷനിൽ കല്യാൺ ഓഹരികൾ കുതിച്ചുയർന്നു. ഇടവ്യാപാരത്തിൽ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 419.40 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.24 ശതമാനം ഉയർന്ന ഓഹരികൾ 412.4 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 7.82 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 41130 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താണ വില 100.95 രൂപയാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.99 ശതമാനം ഉയർന്ന് 41.87 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടം നൽകി, 1.99 ശതമാനം ഉയർന്ന ഓഹരികൾ 737.70 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.84 ശതമാനത്തിന്റെ നേട്ടത്തോടെ 190.50 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്  1.20 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ കിടെക്സ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 1.76 ശതമാനവും ഫെഡറൽ ബാങ്ക് 0.52 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.97 ശതമാനവും ഉയർന്നപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് 0.46 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.52 ശതമാനവും ഇടിഞ്ഞു.

ഇന്നത്തെ വ്യാപാരത്തിൽ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികൾ 0.83 ശതമാനം താഴ്ന്ന് 233.85 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 0.82 ശതമാനം ഇടിഞ്ഞ് 936.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.17 ശതമാനം താഴ്ന്ന് 872.35 രൂപയിലെത്തി. നേരിയ ഇടിവിൽ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു. 


Full View


Tags:    

Similar News