കേരള കമ്പനികൾ ഇന്ന്; നേട്ടം വിടാതെ കല്യാൺ

  • മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇന്നും ഉയർന്നു
  • ഫാക്ട് ഓഹരികൾ ഇടിവ് രേഖപ്പെടുത്തി
  • നേട്ടത്തിലായിരുന്ന ഫിലിപ്സ് കാർബൺ ഓഹരികൾ ഇടിവിൽ

Update: 2024-02-09 12:53 GMT

ഫെബ്രുവരി ഒൻപതിൽ വ്യാപാരത്തിൽ കുതിച്ചുയർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 352.05 രൂപയിൽ നിന്നും 1.68 ശതമാനം ഉയർന്ന ഓഹരികൾ 357.95 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 52.57 ലക്ഷം ഓഹരികളുടെ വ്യപാരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 35547 കോടി രൂപയിലെത്തി. ഈ വാരത്തിൽ ഓഹരികൾ ഉയർന്നത് മൂന്നു ശതമാനത്തോളമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 395 രൂപയും താഴ്ന്നത് 100.95 രൂപയുമാണ്.

മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.32 ശതമാനം നേട്ടത്തോടെ 1377.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.14 ശതമാനം ഉയർന്ന് 881.10 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.36 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. വി ഗാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ വ്യാപാരം നിർത്തി.

ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 0.44 ശതമാനം ഉയർന്ന് 147.30 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 1.61 ശതമാനവും സിഎസ്ബി ബാങ്ക് ഓഹരികൾ 2.07 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 3.92 ശതമാനവും ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. കുത്തനെ ഇടിഞ്ഞ് ഇസാഫ് സ്‌മോൾ ഫൈനാന്സ് ബാങ്ക്. ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 16.36 ശതമാനം ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 12.80 രൂപ താഴ്ന്ന ഓഹരികൾ 65.45 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ താഴ്ന്ന വിലയായ 63.25 രൂപയിലുമെത്തി.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.36 ശതമാനം താഴ്ന്നു. ഓഹരികൾ 509.90 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.15 ശതമാനം നഷ്ടത്തോടെ 882.65 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.33 ശതമാനം ഇടിവ് രേഖപ്പെടുത്തി. നേട്ടത്തിലായിരുന്ന ഫിലിപ്സ് കാർബൺ ഓഹരികൾ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News