കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഫാക്ട്, സർവ്വകാല ഉയരത്തിൽ വി-ഗാർഡ്

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.98% ഉയർന്നു
  • ഫാക്ട് ഓഹരികൾ കഴിഞ്ഞ രണ്ടു സെഷനുകളിലായി നേട്ടത്തിലെത്തി
  • കരകയറാതെ പോപ്പുലർ ഓഹരികൾ

Update: 2024-05-15 12:00 GMT

മെയ് 15ലെ വ്യാപാരത്തിൽ വി-ഗാർഡ് ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ സർവ്വകാല ഉയർമായ 378.95 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.47 ശതമാനം ഉയർന്ന ഓഹരികൾ 366.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 22.75 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 15,112 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 239 രൂപയാണ്. കഴിഞ്ഞ വർഷം 11.88 ശതമാനം മാത്രം ഉയർന്ന ഓഹരികൾ ഈ വർഷാദ്യം മുതൽ ഇതുവരെ നൽകിയത് 25.48 ശതമാനം നേട്ടമാണ്.

ഇടിവ് തുടർന്നിരുന്നു ഫാക്ട് ഓഹരികൾ കഴിഞ്ഞ രണ്ടു സെഷനുകളിലായി നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.19 ശതമാനം ഉയർന്ന ഓഹരികൾ 694.55 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 9.76 ലേഖനം ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നാടാണത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 46,266 കോടി രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്ന വില 294 രൂപയുമാണ്. മുൻ വർഷം 115.83 ശതമാനം നേട്ടം നൽകിയ ഓഹരികൾ, നടപ്പ് വർഷാദ്യം മൂത്ത ഇതുവരെ നൽകിയത് 13.81 ശതമാനം നഷ്ടമാണ്.


Full View


കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.98 ശതമാനം ഉയർന്ന് 409.15 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 2.88 ശതമാനം നേട്ടത്തോടെ 206.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.13 ശതമാനം വർദ്ധനവോടെ 179.55 രൂപയിലെത്തി. ജിയോജിത് ഓഹരികൾ രണ്ടു ശതമാനം ഉയർന്നു. ണ്ടെറിയ നേട്ടത്തോടെ വണ്ടർലാ, ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.70 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.36 ശതമാനവും ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.18 ശതമാനവും ഫെഡറൽ ബാങ്ക് 0.70 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.72 ശതമാനവും ഇടിഞ്ഞു.

കേരള ആയുർവേദ ഓഹരികൾ 2.72 ശതമാനം താഴ്ന്ന് 295 രൂപയിലെത്തി. കൊച്ചിൻ മിനെറൽസ് ആൻഡ് റൂട്ടായിൽ ഓഹരികൾ 1.32 ശതമാനം ഇടിഞ്ഞ് 298.10 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.54 ശതമാനം നഷ്ട്ടം നൽകി 297.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കരകയറാതെ പോപ്പുലർ ഓഹരികൾ, 1.69 ശതമാനം ഇടിഞ്ഞ ഓഹരികൾ 212.80 രൂപയിലെത്തി. നേരിയ ഇടിവിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ക്ലോസ് ചെയ്തു.


Full View


Tags:    

Similar News