കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ഫാക്ട് ഓഹരികൾ

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 6.80 ശതമാനം ഉയർന്നു
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.02 ശതമാനം താഴ്ന്നു
  • ധനലക്ഷ്മി ബാങ്ക് 0.85 ശതമാനം ഉയർന്ന് 41.65 രൂപയിലെത്തി

Update: 2024-06-10 12:39 GMT

മെയ് 10ലെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ കുതിച്ചുയർന്നു. മു ദിവസത്തെ ക്ലോസിംഗിൽ നിന്നും 14.66 ശതമാനം ഉയർന്ന ഓഹരികൾ 802.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം ഒരു കോടി ഓഹരികളുടെ വ്യാപാരമാണി ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 45,344 കോടി രൂപ കടന്നു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 810 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്ന വില 315.90 രൂപയുമാണ്. കഴിഞ്ഞ മാസം 5.70 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസം ഇതുവരെ ഉയർന്നത് 19.02 ശതമാനമാണ്.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.80 ശതമാനം ഉയർന്ന് 2355 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.62 ശതമാനം നേട്ടം നൽകി 244.28 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 2.26 ശതമാനം വർധനയോടെ 101.03 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 1.82 ശതമാനം നേട്ടത്തോടെ 295.75 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 1.04 ശതമാനം ഉയർന്നു. പോപ്പുലർ ഓഹരികൾ നേട്ടത്തിൽ, 0.91 ശതമാനം നേട്ടത്തോടെ 218.77 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.


Full View


ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.85 ശതമാനം ഉയർന്ന് 41.65 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.32 ശതമാനം 346.10 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നേരിയ നേട്ടത്തോടെ 52.99 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 0.12 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.18 ശതമാനവും ഇടിഞ്ഞു.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.74 ശതമാനം ഇടിഞ്ഞ് 38.96 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.02 ശതമാനം താഴ്ന്ന് 1893.20 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.78 ശതമാനം നഷ്ടം നൽകി 1759.40 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.74 ശതമാനം ഇടിഞ്ഞു. 


Full View


Tags:    

Similar News