കേരള കമ്പനികൾ ഇന്ന്; മിന്നും പ്രകടനത്തിൽ ഇസാഫ്
- 5.93 ശതമാനം ഉയർന്ന് ഈസ്റ്റേൺ ട്രെഡ്സ്
- ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വീണ്ടും താഴ്ന്നു
ഫെബ്രുവരി ഏഴിലെ വ്യാപാരം അവസാനിച്ചപ്പോൾ സർവകാല ഉയരത്തിൽ ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഉയർന്ന വിലയായ 81.20 രൂപ തൊട്ടു. ഏകദേശം 2.43 കോടി ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3626 കോടി രൂപ കടന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയായിരുന്നു 70.45 രൂപയിൽ നിന്നും ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 11.64 ശതമാനം നേട്ടമുണ്ടാക്കി 78.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
മറ്റു ബാങ്കിങ് ഓഹരികൾ നിന്നും ഇടിവിലായിരുന്ന ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.32 ശതമാനം ഉയർന്ന് 48.30 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 1.57 ശതമാനവും സിഎസ്ബി ബാങ്ക് 0.68 ശതമാനവും നേട്ടം നൽകിയപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.93 ശതമാനം ഉയർന്നു. ഓഹരികളുടെ ക്ലോസിങ് വില 42.90 രൂപ. നേട്ടം തുടർന്ന് വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്സ് ഓഹരികൾ. ഇന്നും 3.06 ശതമാനം ഉയർന്ന ഓഹരികൾ 185.15 രൂപയിൽ വ്യാപാരം നിർത്തി. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 2.49 ശതമാനവും 1.90 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. കല്യാൺ ജ്വലേഴ്സ് ഓഹരികൾ 2.20 ശതമാനം നേട്ടത്തോടെ 337.25 രൂപയിലെത്തി. നേരിയ നേട്ടത്തിൽ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു.
ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.50 ശതമാനം താഴ്ന്ന് 786.75 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ ഇന്നും നഷ്ടത്തിൽ. ഓഹരികൾ 2.91 ശതമാനത്തിന്റെ ഇടിവിൽ 268.85 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.54 ശതമാനം ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വീണ്ടും താഴ്ന്നു. ഓഹരികൾ ഇന്ന് 1.20 ശതമാനം ഇടിവ് രേഖപ്പെടുത്തി.