കേരള കമ്പനികൾ; ഇടിവ് തുടർന്ന് ധനലക്ഷ്മി, മാസപ്പടിയിൽ തട്ടി സിഎംആർഎൽ

  • കേരള ആയുർവേദ ഓഹരികൾ രണ്ടു ശതമാനത്തോളം ഉയർന്നു
  • ഇടിവ് തുടരുകയാണ് ഫാക്ട് ഓഹരികൾ
  • വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 0.20 നേട്ടമുണ്ടാക്കി

Update: 2024-02-05 13:05 GMT

ഫെബ്രുവരി അഞ്ചിലെ വ്യാപാരത്തിൽ 4.98 ശതമാനം ഇടിവ് രേഖപ്പെടുത്തി ധനലക്ഷ്മി ബാങ്ക്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 51.25 രൂപയിൽ നിന്നും 4.98 ശതമാനം താഴ്ന്ന് 48.70 രൂപയിൽ ക്ലോസ് ചെയ്തു. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ 11 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 56.40 രൂപയും താഴ്ന്നത് 13.50 രൂപയുമാണ്. 

മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 3.70 ശതമാനം താഴ്ന്ന് 378.20 രൂപയിലും സൗത്ത് ഇന്ത്യൻ ബാങ്ക് 3.23 ശതമാനം ഇടിഞ്ഞ് 37.45 രൂപയിലുമെത്തി. ഫെഡറൽ ബാങ്ക് 0.96 ശതമാനം നേട്ടത്തോടെ 147.25 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.36 ശതമാനം ഉയർന്ന് 69.45 വ്യാപരം അവസാനിപ്പിച്ചു.

കേരള ആയുർവേദ ഓഹരികൾ രണ്ടു ശതമാനത്തോളം ഉയർന്നു. ഓഹരികൾ 299.75 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർ ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 1.48 ശതമാനം ഉയർന്ന് 314.65 രൂപയിലെത്തി. നേട്ടത്തിലായി മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ. വ്യാപരത്തിൽ 1.27 ശതമാനം ഉയർന്ന ഓഹരികൾ 243.60 രൂപയിൽ വ്യാപാരം നിർത്തി. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 0.20 നേട്ടമുണ്ടാക്കി.

ഇടിവ് തുടരുകയാണ് ഫാക്ട് ഓഹരികൾ. ഇന്നത്തെ വ്യാപാരവസാനം ഓഹരികൾ 4.26 ശതമാനം താഴ്ന്ന് 785.80 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 3.99 ശതമാനം ഇടിവിൽ 173.30 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഒയ്‌ഹാരികൾ യഥാക്രമം 0.95 ശതമാനവും 2.72 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 


Full View


Tags:    

Similar News