കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ ധനലക്ഷ്മി ബാങ്ക്
- വി ഗാർഡ് ഓഹരികൾ 3.97 ശതമാനം ഉയർന്ന്
- ണ്ടർലാ ഓഹരികൾ നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു
- കുതിപ്പിലായിരുന്ന കേരള ആയുർവേദ ഓഹരികൾ ഇടിഞ്ഞു
മാർച്ചിലെ ആദ്യ വ്യാപാരത്തിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.95 ശതമാനം ഉയർന്ന ഓഹരികൾ 47.75 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 13.07 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1157 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്നത് 13.50 രൂപയുമാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.46 ശതമാനവും സിഎസ്ബി ബാങ്ക് 0.49 ശതമാനം നേട്ടം നല്കിയപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.15 ശതമാനം ഇടിഞ്ഞു.
വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.97 ശതമാനം ഉയർന്ന് 337.85 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.09 ശതമാനത്തിന്റെ വർദ്ധനവോടെ 294.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 2.83 ശതമാനം ഉയർന്ന ്294.90 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.18 ശതമാനം നേട്ടം നൽകി. മണപ്പുറം ഫൈനാൻസ് 2.13 ശതമാനവും മുത്തൂറ്റ് ഫൈനാൻസ് 1.35 ശതമാനവും ഉയർന്നു.
കുതിപ്പിലായിരുന്ന കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.14 ശതമാനം ഇടിഞ്ഞു, ക്ലോസിങ് വില 294.25 രൂപ. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.98 ശതമാനം താഴ്ന്നു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.15 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വണ്ടർലാ ഓഹരികൾ നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു.