കേരള കമ്പനികൾ ഇന്ന്; കുത്തനെ ഇടിഞ്ഞ് കൊച്ചിൻ ഷിപ്പ് യാർഡ്

  • വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 4.17% ഉയർന്നു
  • സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇടിഞ്ഞത് 7.45% ഇടിഞ്ഞു
  • ഇടിവ് തുടർന്ന് മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ

Update: 2024-02-12 12:41 GMT

ഫെബ്രുവരി 12 ലെ വ്യാപാരം അവസാനിക്കുമ്പോൾ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 882.65 രൂപയിൽ നിന്നും ഓഹരികൾ 8.75 ശതമാനം ഇടിവോടെ 805.4 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 36.82 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 23222 കോടി രൂപയായി താഴ്ന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 945 രൂപയും താഴ്ന്നത് 205.20 രൂപയുമാണ്.

വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.17 ശതമാനം ഉയർന്ന് 187.50 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടിൽ ഓഹരികൾ 3.11 ശതമാനത്തിന്റെ വർദ്ധനവോടെ 268.50 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.89 ശതമാനം നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 1.41 ശതമാനം ഉയർന്നു, ഓഹരികളുടെ ക്ലോസിങ് വില 442.45 രൂപ. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇന്നും 1.66 ശതമാനം ഉയർന്നു. ഫാക്ട് ഓഹരികൾ  1.41 ശതമാനം നേട്ടം രേഖപ്പെടുത്തി.

ബാങ്കിങ് ഓഹരികൾ ഇടിവ് തുടരുന്നു. ഇന്നത്തെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇടിഞ്ഞത് 7.45 ശതമാനമാണ്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗ് വിലയിൽ നിന്നും 3.40 രൂപയുടെ ഇടിവിൽ 32.90 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 0.44 ശതമാനവും സിഎസ്ബി ബാങ്ക് 1.92 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 3.44 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.92 ശതമാനവും ഇന്നത്തെ വ്യപാരത്തിൽ താഴ്ന്നു.

മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.92 ശതമാനവും 4.66 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 3.34 ശതമാനം താഴ്ന്ന് 233.30 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.94 ശതമാനം നഷ്ടം നൽകി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 5.93 ശതമാനം ഇടിഞ്ഞു.


Tags:    

Similar News