കേരള കമ്പനികൾ ഇന്ന്; തിരിച്ചു കയറി കൊച്ചിൻ ഷിപ്പ് യാർഡ്
- കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇടിവിൽ
- ജിയോജിത് ഓഹരികൾ കുതിപ്പ് തുടർന്നു
- ഫാക്ട് ഓഹരികൾ 6.01 ശതമാനം ഉയർന്നു
ജൂൺ 06ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഓഹരികൾ ഇടിഞ്ഞത് 20 ശതമാനത്തോളമായിരുന്നു. ഇന്നത്തെ വ്യാപാരത്തിൽ പത്തു ശതമാനം ഉയർന്ന ഓഹരികൾ അപ്പർ സർക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. ഓഹരികളുടെ ഇന്നത്തെ ക്ലോസിങ് വില 1853 രൂപ. ഏകദേശം 46.99 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 51,239 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം 49.37 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് 4.86 ശതമാനം നഷ്ടമാണ്.
ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.01 ശതമാനം ഉയർന്ന് 695.45 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 5.99 ശതമാനം നേട്ടത്തോടെ 357.30 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 5.49 ശതമാനം വർധനയോടെ 177.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ 4.78 ശതമാനം നേട്ടം നൽകി 396.60 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 4.31 ശതമാനം ഉയർന്ന് 270.90 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 3.42 ശതമാനം നേട്ടം നൽകി. ജിയോജിത് ഓഹരികൾ കുതിപ്പ് തുടർന്നു.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടം തുടരുന്നു, 2.45 ശതമാനം ഉയർന്ന ഓഹരികൾ 27.20 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 2.34 ശതമാനം വർധനയോടെ 340.60 രൂപയിലെത്തി. നേരിയ നേട്ടത്തോടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 52.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.90 ശതമാനവും ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.96 ശതമാനവും ഇടിഞ്ഞു.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇടിവിൽ, 0.72 ശതമാനം ഇടിഞ്ഞ ഓഹരികൾ 399.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.50 ശതമാനം താഴ്ന്ന് 39.80 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 0.34 ശതമാനം നഷ്ടത്തോടെ 850.95 രൂപയിലെത്തി.