കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്

  • വി ഗാർഡ് ഓഹരികൾ 3.51 ശതമാനം ഉയർന്നു
  • ഇടിവ് തുടർന്ന് മണപ്പുറം ഫൈനാൻസ് ഓഹരികൾ
  • കുത്തിക്കാനാവാതെ പോപ്പുലർ ഓഹരികൾ

Update: 2024-05-08 12:41 GMT

മെയ് 8ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.81 ശതമാനം  ഉയർന്ന ഓഹരികൾ 1294.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 26.64 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 34,782 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1378 രൂപയും താഴ്ന്ന വില 234.48 രൂപയുമാണ്.

വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.51 ശതമാനം ഉയർന്ന് 353.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 2.56 ശതമാനം നേട്ടം നൽകി 206.25 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഓഹരികൾ 2.37 ശതമാനം വർദ്ധനവോടെ 349.65 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ രണ്ടു ശതമാനം ഉയർന്നു. വണ്ടർലാ ഓഹരികൾ 1.40 ശതമാനം നേട്ടം നൽകി 983.50 രൂപയിലെത്തി. നേരിയ നേട്ടത്തോടെ മുത്തൂറ്റ് ക്യാപിറ്റൽ, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

Full View


ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.96 ശതമാനം നേട്ടത്തോടെ 42.25 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.18 ശതമാനവും സിഎസ്ബി ബാങ്ക് 0.08 ശതമാനം ഉയർന്നു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.83 ശതമാനവും ഫെഡറൽ ബാങ്ക് 1.56 ശതമാനവും ഇടിഞ്ഞു.

മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇടിവ് തുടരുകയാണ്, 3.04 ശതമാനം ഇടിഞ്ഞ ഓഹരികൾ 180 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.02 ശതമാനം താഴ്ന്ന് 286.05 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.99 ശതമാനം ഇടിഞ്ഞു. കുതിക്കാനാവാതെ പോപ്പുലർ, ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.69 ശതമാനം നഷ്ടം നൽകി 222.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവോടെ ഫാക്ട് ഓഹരികളും ക്ലോസ് ചെയ്തു.


Full View


Tags:    

Similar News