കേരള കമ്പനികൾ ഇന്ന്; നേട്ടം വിടാതെ കൊച്ചിൻ ഷിപ്പ് യാർഡ്
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ അഞ്ചു ശതമാനം നേട്ടം നൽകി
- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.47 ശതമാനം ഉയർന്ന് 53.75 രൂപയിലെത്തി
- ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 3.77 ശതമാനം താഴ്ന്നു
മെയ് 29ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.69 ശതമാനം ഉയർന്ന ഓഹരികൾ 2018.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരിയുടെ ഇന്നത്തെ ഉയർന്ന വില 2030 രൂപയാണ്. 52 ആഴ്ച്ചയിലെ ഉയർന്ന വില 2100 രൂപയും താഴ്ന്ന വില 239.60 രൂപയുമാണ്. ഏകദേശം 1.34 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 51,840 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം 49.56 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് 54.77 ശതമാനമാണ്. നടപ്പ് വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് 198 ശതമാനത്തോളമാണ്.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ അഞ്ചു ശതമാനം നേട്ടത്തോടെ 2272 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ 3.44 ശതമാനം വർദ്ധനവോടെ 382.15 രൂപയിലെത്തി. നിറ്റാ ജെലാറ്റിൻ ഓഹരികൾ 2.30 ശതമാനം ഉയർന്ന് 822 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.27 ശതമാനം നേട്ടം നൽകി. നേരിയ നേട്ടത്തോടെ കേരള ആയുർവേദ, കിറ്റെക്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.47 ശതമാനം ഉയർന്ന് 53.75 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.12 ശതമാനവും ഫെഡറൽ ബാങ്ക് 0.31 ശതമാനവും സിഎസ്ബി ബാങ്ക് 0.40 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.46 ശതമാനവും ഇടിഞ്ഞു.
ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.77 ശതമാനം താഴ്ന്ന് 365.30 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.80 ശതമാനം ഇടിഞ്ഞ് 242.95 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.52 ശതമാനം നഷ്ടം നൽകി 272.70 രൂപയിൽ വ്യാപരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.90 ശതമാനം ഇടിവോടെ 394.80 രൂപയിലെത്തി. നേരിയ നഷ്ടത്തോടെ ഫാക്ട്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.