കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് ആസ്റ്റർ ഓഹരികൾ

  • ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 5.59% ഉയർന്നു
  • നേട്ടത്തിലെത്തിയ പോപ്പുലർ ഓഹരികൾ ഇടിഞ്ഞു
  • ഇടിവിലായിരുന്ന കേരള ആയുർവേദ ഓഹരികൾ നേട്ടത്തിൽ

Update: 2024-04-04 12:35 GMT

ഏപ്രിൽ നാലിലെ വ്യാപാരത്തിൽ ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.75 ശതമാനം ഉയർന്ന ഓഹരികൾ 458.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 467.40 രൂപയാണ്. 52 ആഴ്ച്ചയിലെ ഉയർന്ന വില 495.90 രൂപയും താഴ്ന്ന വില 237.05 രൂപയുമാണ്. ഏകദേശം 63.53 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 20,887 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം ഓഹരികൾ പത്തു ശതമാനത്തോളം ഇടിഞ്ഞിരുന്നു. 

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 9.46 ശതമാനം ഉയർന്ന് 458.65 രൂപയിലെത്തി. ഇടിവിലായിരുന്ന കേരള ആയുർവേദ ഓഹരികൾ 2.63 ശതമാനം ഉയർന്നു, ഓഹരികളുടെ ക്ലോസിങ് വില 273 രൂപ. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 2.23 ശതമാനം നേട്ടം നൽകി 1666.55 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.90 ശതമാനം വർദ്ധനവോടെ 206.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രോക്കറേജ് സ്ഥപനമായ ജിയോജിത് ഓഹരികൾ 1.47 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ക്ലോസ് ചെയ്തു. 


Full View


ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 5.59 ശതമാനത്തിന്റെ നേട്ടത്തോടെ 62.35 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 5.11 ശതമാനം ഉയർന്ന് 393.95 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.99 ശതമാനം വർദ്ധനവോടെ 49.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.37 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.33 ശതമാനം ഇടിഞ്ഞു.

ലിസ്റ്റിംഗിന് ശേഷം നേട്ടത്തിലെത്തിയ പോപ്പുലർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.62 ശതമാനം ഇടിഞ്ഞു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.88 ശതമാനം താഴ്ന്ന് 459.85 രൂപയിലെത്തി. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 0.70 ശതമാനം നഷ്ടം നൽകി 1046.30 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.23 ശതമാനം ഇടഞ്ഞ് 193.60 രൂപയിലെത്തി. നേരിയ ഇടിവോടെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News