കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് ആസ്റ്റർ ഓഹരികൾ
- സിഎസ്ബി ബാങ്ക് 6.20 ശതമാനം നേട്ടത്തോടെ 411.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു
- കിറ്റെക്സ് ഓഹരികൾ 3.68 ശതമാനം താഴ്ന്നു
- ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ
ഏപ്രിൽ 15ലെ വ്യാപാരത്തിൽ ആസ്റ്റർ ഓഹരികൾ സർവ്വകാല ഉയർത്തിലെത്തി. വ്യപരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 558 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.08 ശതമാനം ഉയർന്ന ഓഹരികൾ 522.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 240.40 രൂപയാണ്. ഏകദേശം 2.27 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 24,374 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം 13 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ 28 ശതമാന നേട്ടമാണ് നൽകിയത്.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.84 ശതമാനം ഉയർന്ന് 161.20 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 3.27 ശതമാനം നേട്ടം നൽകി 309.80 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 0.38 ശതമാനത്തിന്റെ വർദ്ധനവോടെ 261 രൂപയിൽ ക്ലോസ് ചെയ്തു. ഗുജറാത്ത് ഇൻജെക്ട് ഓഹരികൾ അഞ്ചു ശതമാനം ഉയർന്ന് 11.13 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 6.20 ശതമാനം നേട്ടത്തോടെ 411.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.61 ശതമാനവും ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 1.06 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.12 ശതമാനവും ധനലക്ഷ്മി ബാങ്ക് ഓഹരികൾ 3.80 ശതമാനവും ഇടിഞ്ഞു.
ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ, 4.60 ശതമാനം ഇടിഞ്ഞ ഓഹരികൾ 247.95 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 3.68 ശതമാനം താഴ്ന്ന് 194.85 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.61 ശതമാനം ഇടഞ്ഞ് 1056.95 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 3.59 ശതമാനം താഴ്ന്ന് 652.65 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ്, വണ്ടർലാ ഓഹരികൾ യഥാക്രമം 3.45 ശതമാനവും 3.35 ശതമാനവും ഇടിഞ്ഞു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ രണ്ടു ശതമാനം നഷ്ടം നൽകി. മുത്തൂറ് ഫൈനാൻസ് ഓഹരികൾ ഒരു ശതമാനവും താഴ്ന്നു.