കേരള കമ്പനികൾ; ഇന്നത്തെ താരം മുത്തൂറ്റ് കാപിറ്റൽ

  • നേട്ടത്തിൽ ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ
  • വി ഗാർഡ് ഓഹരികൾ 1.49 ശതമാനം താഴ്ന്നു
  • സൗത്ത് ഇന്ത്യൻ ബാങ്ക് 1.51 ശതമാനം ഉയർന്നു

Update: 2024-05-31 12:50 GMT

മെയ് 31ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.93 ശതമാനം ഉയർന്ന ഓഹരികൾ 280.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 285 രൂപ. ഏകദേശം 38,726 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 448 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്. കഴിഞ്ഞ മാസം 18.31 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസം നൽകിയത് 11.63 ശതമാനം നഷ്ടമാണ്.

കുതിപ്പ് തുടർന്ന് ഈസ്റ്റേൺ ട്രെഡ്‍സ്, ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.69 ശതമാനം ഉയർന്ന് 40.75 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.10 ശതമാനം നേട്ടം നൽകി 363.95 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വലേർസ് ഓഹരികൾ 0.94 ശതമാനം വർധനയോടെ 388.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.  മണപ്പുറം ഫിനാൻസ് ഓഹരികൾ 0.42 ശതമാനം നേട്ടത്തോടെ 168.65 രൂപയിലെത്തി. ഡസ്റ്റർ പ്ലൈവുഡ്‌സ് ഓഹരികൾ 0.32 ശതമാനം ഉയർന്നു.

Full View


ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.51 ശതമാനവും ഫെഡറൽ ബാങ്ക് 1.09 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.73 ശതമാനവും നേട്ടം നൽകി. സിഎസ്ബി ബാങ്ക് 0.38 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.47 ശതമാനവും ഇടിഞ്ഞു.

വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.49 ശതമാനം താഴ്ന്ന് 370.40 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.45 ശതമാനം നഷ്ടം നൽകി. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.44 ശതമാനം ഇടിഞ്ഞ് 273 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.27 ശതമാനം നഷ്ടത്തോടെ 674.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 0.62 ശതമാനവും കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.49 ശതമാനവും ഇടിഞ്ഞു. നേരിയ ഇടിവോടെ കിറ്റെക്സ്, ജിയോജിത്, മുത്തൂറ്റ് മൈക്രോഫിൻ, പോപ്പുലർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News