കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് കല്യാൺ ഓഹരികൾ

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.48 ശതമാനം നേട്ടം നൽകി
  • സിഎസ്ബി ബാങ്ക് 0.58 ശതമാനം ഉയർന്ന് 353.40 രൂപയിൽ ക്ലോസ് ചെയ്തു
  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 3.64 ശതമാനം താഴ്ന്നു

Update: 2024-05-07 12:48 GMT

മെയ് 7ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേർസ് ഓഹരികൾ ഇടഞ്ഞു. തുടർച്ചയായി നാലാം ദിവസമാണ് ഓഹരികൾ ഇടിവ് രേഖപ്പെടുത്തുന്നത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.89 ശതമാനം ഇടിഞ്ഞ ഓഹരികൾ 388.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 13.81 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 42,392 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 449.70 രൂപയും താഴ്ന്ന വില 104 രൂപയുമാണ്.

ഇന്നത്തെ വ്യാപാരത്തിൽ കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.48 ശതമാനം നേട്ടം നൽകി 2041 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 1.21 ശതമാനം ഉയർന്ന് 296 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഇന്ത്യ ഓഹരികൾ 0.92 ശതമാനം വർദ്ധനവോടെ 958.70 രൂപയിലെത്തി. നേരിയ നേട്ടത്തോടെ മുത്തൂറ്റ് ഫൈനാൻസ്, ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ വ്യപാരം അവസാനിപ്പിച്ചു.


Full View

ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 0.58 ശതമാനം ഉയർന്ന് 353.40 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 2.41 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.67 ശതമാനവും ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 1.06 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.43 ശതമാനവും ഇടിഞ്ഞു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.64 ശതമാനം താഴ്ന്ന് 235.80 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.58 ശതമാനം ഇടിഞ്ഞ് 185.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.13 ശതമാനം നഷ്ടം നൽകി 1247.25 രൂപയിലെത്തി. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 2.48 ശതമാനം താഴ്ന്ന് 304.45 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടവിൽ കിറ്റെക്സ്, ആസ്റ്റർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News