സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയെന്ന് എകെജിഎസ്എ ട്രഷറർ എസ് അബ്ദുൽ നാസർ

സ്വർണ്ണ ഫ്യൂച്ചറുകൾ 367 രൂപ ഉയർന്നു

Update: 2023-04-11 10:01 GMT

സ്വർണ വില വൻ വർദ്ധനവിലേക്ക് നീങ്ങുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്.

ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികൾ, യു എസ്. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവ കാരണം സ്വർണത്തിന്റെ വില വീണ്ടും ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതിന്നു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറയുന്നു.

എന്നാൽ, വിലയിൽ ചില തിരുത്തലുകൾ വന്നേക്കുമെന്ന് ചിലർ വാദിക്കുന്നുണ്ട്.

വില വർദ്ധനവ് സ്വർണം വാങ്ങുന്ന ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള വിപണികളിലും ഇടിവിന് കാരണമായിട്ടുണ്ടെന്നും, ഇത് താല്ക്കാലികമാണെന്നുമാണ് വിലയിരുത്തൽ.

എങ്കിലും, അന്താരാഷ്ട്ര വില 1800 ഡോളറിൽ താഴേക്ക് പോകാനുള്ള സാധ്യതകളില്ല.

24ct സ്വർണത്തിന്റെ ബാങ്ക് നിരക്ക് 63 ലക്ഷത്തിലേക്കെത്താനാണ് സാധ്യത.

ഇറക്കുമതി ചുങ്കം വെട്ടിക്കുറയ്ക്കുകയും, രൂപ കരുത്താർജിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇൻഡ്യയിൽ സ്വർണവിലയിൽ കുറവുണ്ടാവുകയുള്ളു, അബ്ദുൽ നാസർ പറഞ്ഞു.

വിലവർധനവ് ലാഭകരമാക്കാൻ ഹെഡ്ജിങ്ങും ട്രേഡിങ്ങും നടത്താൻ വ്യാപാരികൾ ഇപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.

സ്വർണത്തിന്റെ വില വർദ്ധനവ് മൂലം ഇന്ത്യയിലുടനീളം 18 കാരറ്റ് സ്വർണത്തിന്റെ സ്വീകാര്യത വർധിക്കുന്നതായിട്ടാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന. 22 കാരറ്റും, 18 കാരറ്റും തമ്മിൽ 1000 രൂപയുടെ വ്യത്യാസമുളളതിനാലാണിത്. ഡയമണ്ട് ആഭരണങ്ങൾ കൂടുതലും 18 കാരറ്റിലാണ് നിർമ്മിക്കുന്നത്.

22 കാരറ്റ്,18 കാരറ്റ്, ഡയമണ്ട് ആഭരണമായാലും വിലവർധനവ് ഒരുതരത്തിലുള്ള ആശങ്കയുമില്ലന്നും സ്വർണ്ണത്തിൻറെ ഡിമാൻഡ് വർധിക്കുകയാണ് ചെയ്യുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഇന്ന് സ്വർണ്ണ ഫ്യൂച്ചറുകൾ 367 രൂപ മുതൽ 60,430/10 ഗ്രാം വരെ ഉയർന്നു

ഉച്ച വ്യാപാരത്തിൽ ഊഹക്കച്ചവടക്കാർ ഉറച്ച സ്‌പോട്ട് ഡിമാൻഡിൽ പുതിയ പൊസിഷനുകൾ സൃഷ്ടിച്ചതിനാൽ ചൊവ്വാഴ്ച സ്വർണവില 10 ഗ്രാമിന് 367 രൂപ വർധിച്ച് 60,430 രൂപയായി.

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ, ജൂൺ മാസത്തെ സ്വർണത്തിന്റെ കരാർ 367 രൂപ അഥവാ 0.61 ശതമാനം ഉയർന്ന് 10 ഗ്രാമിന് 60,430 രൂപയിൽ 18,394 ലോട്ടുകളുടെ ബിസിനസ് വിറ്റുവരവിൽ വ്യാപാരം ചെയ്തു.

ദൃഢമായ ആഗോള പ്രവണതകൾക്ക് അനുസൃതമായി ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ സ്വർണ വില ശക്തിപ്രാപിച്ചതായി വിശകലന വിദഗ്ധർ പറഞ്ഞു.

ആഗോളതലത്തിൽ, ന്യൂയോർക്കിൽ സ്വർണം 0.68 ശതമാനം ഉയർന്ന് ഔൺസിന് 2,017.40 ഡോളറിലെത്തി.

Tags:    

Similar News