ചലനമില്ലാതെ സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 7140 രൂപ
  • പവന്‍ 57120 രൂപ

Update: 2024-12-16 05:08 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 7140 രൂപയും പവന് 57120 രൂപയുമായി വിപണിവില തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത വിലയിടിവിനുശേഷം ദിശ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സ്വര്‍ണവിപണി. ശനിയാഴ്ച സ്വര്‍ണം പവന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടുവസത്തിനുള്ളില്‍ സ്വര്‍ണത്തിന് 1160 രൂപയുടെ കുറവ് ഉണ്ടായിരുന്നു.

18 ഗ്രാം സ്വര്‍ണത്തിന് 5895 രൂപയ്ക്കുതന്നെ വ്യാപാരം പുരോഗമിക്കുന്നു. വെള്ളിക്കും വില വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയാണ് ഇന്നത്തെ വിപണി വില.

എന്നാല്‍ അന്താരാഷ്ട്ര സംഭവ വികാസങ്ങളും ഡോളര്‍ കരുത്താര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിപണിയെ സ്വാധീനിക്കും. അതിനാല്‍ വിപണി കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. സര്‍വകാല റെക്കാര്‍ഡില്‍ കുതിക്കുന്ന ബിറ്റ്‌കോയിന്‍ വിപണിയും സ്വര്‍ണത്തിന് ഭീഷണിയാണ്.

Tags:    

Similar News