സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞു 7140 ആയി. ഇന്നലെ പവന്‍ വില 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 1160 രൂപയുടെ ഇടിവാണ് ഉണ്ടായത്.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞു 5895 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞു 97 രൂപ എന്ന നിലയിലാണ് വ്യാപാരം.