അനങ്ങാതെ സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 7100 രൂപ
  • പവന്‍ 56800 രൂപ

Update: 2024-12-23 05:17 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ചിരുന്നു. അതേ നിരക്ക് തന്നെയാണ് ഇന്നും തുടരുന്നത്. സ്വര്‍ണം ഗ്രാമിന് 7100 രൂപയും പവന് 56800 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5685 രൂപയാണ് ഇന്നത്തെവില. വെള്ളിവിലയിലും മാറ്റമില്ല ഗ്രാമിന് 95 രൂപ എന്ന വില തന്നെ തുടരുന്നു.

യുഎസ് ഫെഡ് നിരക്ക് അടുത്തവര്‍ഷം രണ്ടുതവണ മാത്രമെ നിരക്ക് പുതുക്കു എന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ സ്വര്‍ണവില ഉയരാതിരിക്കുന്നതിന് ഒരു കാരണം. 

Tags:    

Similar News