ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വിപണി; പവന് 120 രൂപ കുറഞ്ഞു
- സ്വര്‍ണം ഗ്രാമിന് 7135 രൂപ
- പവന്‍ 57080 രൂപ
ചാഞ്ചാട്ടം അവസാനിക്കാതെ സ്വര്‍ണവിപണി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7135 രൂപയും പവന് 57080 രൂപയുമായി കുറഞ്ഞു.
18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയാണ് വിനിമയ നിരക്ക്. ഇന്നും വെള്ളിവിലയ്ക്ക് വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 97 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.
യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ഫെഡ് മീറ്റിംഗിന്റെ തീരുമാനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കും. അത് സ്വര്‍ണവിലയെ ബാധിക്കാനും സാധ്യത ഏറെയാണ്. ബിറ്റ്‌കോയിന്‍ മൂല്യം റെക്കാര്‍ഡില്‍നിന്ന് റെക്കാര്‍ഡിലേക്ക് ഉയരുന്നതും വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കാം.
കാലങ്ങള്‍ക്കുശേഷം ചൈന വര്‍ധിച്ച സ്വര്‍ണഇറക്കുമതിയിലേക്ക് നീങ്ങിയത് വിപണിക്ക് കരുത്താണ്. ഇന്ത്യയില്‍ ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് ഇറക്കുമതി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
ദീര്‍ഘകാല നിക്ഷേപം എന്നനിലയിലും സമൂഹം പൊന്നിനെ കാണുന്നു. ഇതും സ്വര്‍ണവിപണിയെ സജീവമാക്കി നിര്‍ത്തുന്നു. രാജ്യത്ത് ഇപ്പോള്‍ വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണ വില്‍പ്പന കൂടുതല്‍സജീവവുമാണ്.