സ്വര്‍ണവിലയില്‍ നേരിയ കുറവ്
- പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്
- സ്വര്‍ണം ഗ്രാമിന് 7090 രൂപ
- പവന്‍ 56720 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 7090 രൂപയാണ് ഇന്ന് വിപണിവില. പവന് 56720 രൂപയായി കുറഞ്ഞു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയ്ക്കും വ്യത്യാസമുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 5860 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 95 രൂപ എന്ന നിരക്ക് തുടരുന്നു.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. യുഎസ് ഫെഡ് നിരക്ക് പ്രഖ്യാപനത്തിനുശേഷമാണ് സ്വര്‍ണവില നിശ്ചലമാകുന്നതും കുറവ് രേഖപ്പെടുത്തുന്നതും. കൂടാതെ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു വരികയുമാണ്.