സ്വര്‍ണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 440 രൂപ

  • സ്വര്‍ണം ഗ്രാമിന് 7230 രൂപ
  • പവന്‍ 57840 രൂപ

Update: 2024-12-13 05:13 GMT

സ്വര്‍ണ വിപണിയില്‍നിന്നും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയുടെ വാര്‍ത്തകള്‍. തുടര്‍ച്ചയായ കുതിപ്പിനും കഴിഞ്ഞ ദിവസത്തെ നിശ്ചലാവസ്ഥയ്ക്കും ശേഷം ഇന്ന് പൊന്നിന്റെ വില തിരച്ചിറങ്ങി. ഗ്രാമിന് 55 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7230 രൂപ എന്ന നിലയിലായി.

പവന് 440 രൂപ കുറഞ്ഞ് 57840 രൂപയുമായി. പവന് 58000-ത്തിനുമുകളിലെത്തിയശേഷമാണ് വില പിന്നോട്ടിറങ്ങുന്നത്. ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5970 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയും സ്വെഞ്ചറിക്ക് താഴെയെത്തി. ഗ്രാമിന് മൂന്നു രൂപയാണ് കുറഞ്ഞത്. നിലവില്‍ ഗ്രാമിന് 98 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര സംഭവങ്ങളും സംഘര്‍ഷവും ഡോളറിന്റെ വില വ്യതിയാനവുമെല്ലാം സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നു.

Tags:    

Similar News