സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

  • സ്വര്‍ണം ഗ്രാമിന് 7150 രൂപ
  • പവന് 57200 രൂപ

Update: 2024-12-17 04:19 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 7150 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്, പവന്‍ 57200 രൂപയിലുമെത്തി.

18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ടായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 5900 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളി വിലയില്‍ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് ഇന്നത്തെ വിപണി വില.

രണ്ടു ദിവസം കൊണ്ട് സ്വര്‍ണം പവന് 1160 രൂപയുടെ കുറവ് ഉണ്ടായശേഷം ഇന്നലെ വിപണി വില വ്യത്യാസമില്ലാതെ തുടരുകയുകയായിരുന്നു. 

Tags:    

Similar News