സ്വര്‍ണവില ഇടിഞ്ഞു; കുറഞ്ഞത് പവന് 520 രൂപ

  • സ്വര്‍ണം ഗ്രാമിന് 7070 രൂപ
  • പവന്‍ 56560 രൂപ

Update: 2024-12-19 05:32 GMT

gold price , lady with gold ornaments

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വന്‍ ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7070 രൂപയും പവന് 56560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. പൊന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 95 രൂപയാണ് വിപണി വില.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു. ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം പലിശയാണ് കുറച്ചത്. എന്നാല്‍ അടുത്ത വര്‍ഷം പലിശയിലെ വെട്ടിക്കുറവ് രണ്ടുതവണ മാത്രമെ ഉണ്ടാകു എന്ന പ്രഖ്യാപനം വിപണിയെ വീഴ്ത്തി. സ്വര്‍ണവിലയും ഈ പ്രഖ്യാപനത്തോടെ ഇടിഞ്ഞു.

ഇതിനു പുറമേയാണ് അന്താരാഷ്ട്ര സംഘര്‍ഷങ്ങളും ഡോളറിന്റെ ഉയര്‍ച്ചയും.

ഇപ്പോള്‍ രാജ്യത്ത് വിവാഹ സീസണ്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് അനുഗ്രഹമായിമാറും. ഇപ്പോള്‍ സ്വര്‍ണ വില്‍പ്പന കൂടുതല്‍സജീവവുമാണ്. 

Tags:    

Similar News