ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തില്‍ 70.8 കോടി ഡോളർ വർധന

  • മൂന്നാഴ്ച്ചത്തെ ഇടിവിനുശേഷം വർധന
  • എഎഫ് സിയില്‍ 99 . 9 കോടി ഡോളർ വർധന
  • സ്വർണ കരുതൽ ശേഖരം 4434 കോടി ഡോളർ

Update: 2023-08-21 10:42 GMT

ഓഗസ്റ്റ് 11 ന്   അവസാനിച്ച വാരത്തില്‍ വിദേശനാണ്യ കരുതൽ ശേഖരത്തില്‍ 70.8 കോടി ഡോളർ വർധിച്ച്   60216 കോടി ഡോളറിലെത്തി.  മുന്‍വാരത്തിലിത് 60145 കോടി ഡോളറായിരുന്നു. തുടർച്ചയായി മൂന്നാഴ്ചയോളം കുറഞ്ഞതിന് ശേഷമാണ് വർദ്ധന.

വിദേശ കറന്‍സി ആസ്തി (എഫ് സി എ) 99 .9 കോടി ഡോളർ ഉയർന്ന് 53440 കോടി ഡോളറായിട്ടുണ്ട്.

2021 ഒക്ടോബറിൽ രാജ്യത്തിന്റെ വിദേശനാണ്യശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 64500 കോടി ഡോളറിലെത്തിയിരുന്നു. തുടർന്ന് രൂപയെ താങ്ങിനിർത്താനുള്ള റിസർവ് ബാങ്കിന്‍റെ  ശ്രമത്തെത്തുടർന്ന് ശേഖരത്തില്‍ കുറവു വരികയായിരുന്നു.സ്വർണ കരുതൽ ശേഖരം 340 ദശലക്ഷം ഡോളർ കുറഞ്ഞ് 4434  കോടി ഡോളറിലെത്തി, എസ്.ഡി.ആർ 51 ദശലക്ഷം ഡോളർ ഉയർന്ന് 1832 കോടി ഡോളറിലെത്തി. ഐഎംഎഫിലെ കരുതൽ നില രണ്ടു ദശലക്ഷം ഡോളർ കുറഞ്ഞ് 510 കോടി ഡോളറായി. 

Tags:    

Similar News