രൂപയുടെ മൂല്യം ഇടിഞ്ഞു

Update: 2025-02-21 12:07 GMT

രൂപയുടെ മൂല്യത്തിൽ ഇടിവ്. ഡോളറിനെതിരെ 7 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 86.71ൽ എത്തി. വിപണിയിൽ ഡോളറിനെതിരെ 86.50ൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരത്തിനിടെ 86.77 വരെ ഇടിഞ്ഞിരുന്നു. ആഭ്യന്തര വിപണികളിലെ ദുർബലതയും യുഎസ് ഡോളർ സൂചികയിലെ വീണ്ടെടുക്കലുമാണ് രൂപയുടെ ഇടിവിനു കാരണം. ഇന്നലെ 34 പൈസ ഉയർന്ന് 86.64 എന്ന നിലയിലെത്തിയിരുന്നു രൂപ.

അതേസമയം ആറ് കറൻസികളുടെ കൂട്ടായ്മക്കെതിരെ ഡോളർ സൂചിക 0.22 ശതമാനം ഉയർന്ന് 106.61 ൽ എത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.42 ശതമാനം ഇടിഞ്ഞ് 76.16 ഡോളറിലെത്തി.

Tags:    

Similar News