റബർ വിലയിൽ മാറ്റമില്ല, ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയിൽ ഏലം കർഷകർ

Update: 2024-12-30 12:44 GMT

ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ന്യൂഇയർ ആഘോഷങ്ങൾക്കായി ഓപ്പറേറ്റർമാർ രംഗം വിട്ടതിനാൽ നിരക്ക് നേരിയ റേഞ്ചിൽ കയറി ഇറങ്ങി. ഇതിനിടയിൽ അടുത്ത വർഷം റബർ കയറ്റുമതി പത്ത് ശതമാനം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് വിയെറ്റ്നാം. മൊത്തം ഉൽപാദനത്തിൻറ 67 ശതമാനവും ചൈനയിലേയ്ക്കാണ് അവർ കയറ്റുമതി നടത്തുന്നത്. പുതിയ സാഹചര്യത്തിൽ തായ്ലൻറും വിയെറ്റ്നാമും കയറ്റുമതിക്ക് മത്സരിച്ചാൽ അത് റബർ വിലയിൽ സമ്മർദ്ദം സൃഷ്ടിക്കാം. കേരളത്തിൽ ഇന്ന് റബർ വിലകാര്യമായ മാറ്റമില്ല.

പുതുവർഷത്തെ ആദ്യറൗണ്ട് ഏലക്ക വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് നെല്ലിയാംപതിയിലെ ഏല തോട്ടങ്ങൾ. കിടബാധ ആക്രമണങ്ങളും വരൾച്ച മൂലം നടപ്പ് വർഷം കനത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നു. നിലവിലെ മികച്ച കാലാവസ്ഥ കണക്കിലെടുത്താൽ ജനുവരിയിൽ ഏലം ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയിലാണ് വൻകിട‐ചെറുകിട കർഷകർ. ക്രിസ്മസ് വേളയിൽ തമിഴ്നാട്ടിലേയ്ക്ക് മടങ്ങിയ തൊഴിലാളികൾ വാര മദ്ധ്യതോടെ തിരിച്ചെത്തുമെന്ന കണക്ക് കൂട്ടലിലാണ് തോട്ടം മേഖല. മുഖ്യ ഉൽപാദനമേഖലയായ ഇടുക്കിയിൽ നടന്ന ലേലത്തിന് എത്തിയ 43,223 കിലോഗ്രാം ഏലക്കയിൽ 42,158 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയയിനങ്ങൾ കിലോ 3282 രൂപയിലും ശരാശരി ഇനങ്ങൾ 2940 രൂപയിലും കൈമാറി.

കുരുമുളക് അടുത്തവിളവ് ചുരുങ്ങുമെന്ന വിലയിരുത്തലുകൾ മുൻ നിർത്തി ആകർഷകമായ വിലയ്ക്ക് വേണ്ടി ഉൽപാദകരും മദ്ധ്യവർത്തികളും ചരക്ക് പിടിക്കുന്നു. ക്രിസ്മസ് വേളയിലും നാടൻ കുരുമുളക് കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക എത്തിയത്. ലഭ്യത ചുരുങ്ങിയത് ഉത്തരേന്ത്യൻ വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. അൺ ഗാർബിൾഡ് മുളക് 62200 രൂപ.

Tags:    

Similar News