കുരുമുളക് വില മുന്നോട്ടുതന്നെ; വീണ്ടും കാലിടറി റബര്‍ വിപണി

  • അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,800 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 65,800 രൂപയിലും വിപണനം നടന്നു
  • ആഭ്യന്തര ഷീറ്റ് വില കുറയുന്നത് ഉല്‍പ്പാദകരെ ആശങ്കയിലാക്കുന്നു

Update: 2024-11-01 12:42 GMT

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ കുരുമുളക് വില ക്വിന്റലിന് 200 രൂപ വര്‍ധിച്ചു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,800 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 65,800 രൂപയിലും വിപണനം നടന്നു. മൂഹുര്‍ത്ത കച്ചവടത്തില്‍ മൊത്തം 19.5 ടണ്‍ മുളകിന്റെ ഇടപാടുകള്‍ നടന്നു. വിക്രം സംവത് വര്‍ഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്. പുതിയ വര്‍ഷം സമ്പദ്‌സമൃദ്ധമാകുമെന്ന വിശ്വാസമാണ് മൂഹൂര്‍ത്ത വ്യാപാരത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നത്. വെളിച്ചെണ്ണ മുഹൂര്‍ത്ത വ്യാപാരം സന്ധ്യാ ആറര മണിക്കാണ്.

റബറിന് നേരിട്ട വിലതകര്‍ച്ച ഉല്‍പാദകരെ ആശങ്കയിലാക്കി. സംസ്ഥാനത്ത് ടാപ്പിങ് സീസണായതിനാല്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും കനത്തതോതില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന നിലപാടിലാണ് വ്യവസായികള്‍. നാലാം ഗ്രേഡ് ഷീറ്റ് വില ക്വിന്റലിന് 200 രൂപ ഇടിഞ്ഞ് 17,800 രൂപയായി. വ്യവസായികള്‍ സീസണ്‍ ആരംഭത്തില്‍ ആഭ്യന്തര ഷീറ്റ് വില ഇടിച്ചത് ഉല്‍പാദകരെ സാമ്പത്തിക പ്രതിസന്ധിലാക്കുന്നു. രാജ്യാന്തര റബര്‍ മാര്‍ക്കറ്റിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇവിടെയും പ്രതിഫലിച്ചത്.  

Tags:    

Similar News