ആഭ്യന്തര വിപണികളിൽ നിന്നുള്ള വാങ്ങൽ താൽപര്യം കുരുമുളകിനെ കൂടുതൽ ശക്തമാക്കി. നാടൻ ചരക്കിൻറ ലഭ്യത കുറഞ്ഞതിനാൽ കിട്ടുന്ന വിലയ്ക്ക് മുളക് ശേഖരിക്കാൻ അന്തർ സംസ്ഥാന വാങ്ങലുകാർ ഉത്സാഹിച്ചു. ഉൽപാദന മേഖലയിൽ നിന്നുള്ള ചരക്ക് വരവ് ഇന്ന് 29.5ടണ്ണിൽ ഒതുങ്ങിയതോടെ അൺ ഗാർബിൾഡ് കുരുമുളക് വില ക്വിൻറ്റലിന് 300 രൂപവർദ്ധിച്ച് 62,500 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വിലടണ്ണിന് 8000 ഡോളറിലേയ്ക്ക് അടുത്തു.
സംസ്ഥാനത്തിൻറ ചിലഭാഗങ്ങളിൽ മഴയ്ക്ക് അൽപ്പം ശമനം കണ്ടെങ്കിലുംകഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവെച്ച ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. അതേസമയം വരും ദിനങ്ങളിൽ കാലാവസ്ഥ തെളിഞ്ഞാൽ റബർ വെട്ട് ഊർജിതമാകും. സംസ്ഥാനത്ത് നാലാംഗ്രേഡ് ഷീറ്റ് വില197 രൂപയായി ഉയർന്ന് വിപണനം നടന്നു, മുഖ്യകയറ്റുമതി വിപണിയായ ബാങ്കോക്കിൽ രണ്ടാം ദിവസവുംറബർ വില താഴ്ന്ന് 205 രൂപയായി.
ഏലക്ക ലേലത്തിലെ ആഭ്യന്തര വിദേശ വാങ്ങലുകാർ സജീവം. ഇന്ന് അരലക്ഷം കിലോചരക്ക് ലേലത്തിന് എത്തി. ശരാശരി ഇനങ്ങൾ കിലോ 2950 രൂപയിലും മികച്ചയിനങ്ങൾ 3248 രൂപയിലും കൈമാറി. ക്രിസ്തുമസ് അടുത്തതോടെ ബേക്കറികൾ ഏലത്തിൽ താൽപര്യംവർദ്ധിപ്പിച്ചു. ഗൾഫ് രാജ്യങ്ങൾ നൊയമ്പ് കാലആവശ്യത്തിനുള്ള ചരക്ക് സംഭരണം തുടങ്ങി.
സംസ്ഥാനത്ത് അനുഭവപ്പെട്ട മഴ കൊക്കോ മരങ്ങളിൽ പൂക്കൾ അടർന്ന് വിഴാൻ ഇടയാക്കി. ഫെബ്രുവരി‐മാർച്ചിലെ പുതിയ വിളവിൽ കുറവ് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉൽപാദകർ. നേരത്തെ ചിങ്ങത്തിൽ അനുഭവപ്പെട്ട മഴ കൊക്കോ ഉൽപാദനം കുറയാൻ ഇടയാക്കിയിരുന്നു. ഹൈറേഞ്ചിൽ ഉണക്കകായ കിലോ 650-700 രൂപയിലും പച്ചകൊക്കോ 170 രൂപയിലുമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ മഴമൂലം കൊക്കോയുടെ ഗുണനിലവാരത്തിൽ ഇടിവ് സംഭവിച്ചു.