എഫ്പിഓ-യിലൂടെ 4,300 കോടി രൂപ സമാഹരിക്കാന്‍ ബാബ രാംദേവിൻ്റെ രുചി സോയ

ഡെല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ സ്ഥാപനമായ രുചി സോയ മൂലധന വിപണിയില്‍ എത്തുന്നു. മാര്‍ച്ച് 24 ന് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ച് 24 ഇഷ്യൂ ആരംഭിക്കുന്ന തീയതിയും, മാര്‍ച്ച് 28 അവസാന തീയതിയുമായിരിക്കും. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (RHP) ബോര്‍ഡ് അംഗീകരിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ രുചി സോയ അറിയിച്ചു. എഫ്പിഓ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് സെബിയുടെ […]

Update: 2022-03-12 05:31 GMT

ഡെല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ സ്ഥാപനമായ രുചി സോയ മൂലധന വിപണിയില്‍ എത്തുന്നു. മാര്‍ച്ച് 24 ന് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതി.

മാര്‍ച്ച് 24 ഇഷ്യൂ ആരംഭിക്കുന്ന തീയതിയും, മാര്‍ച്ച് 28 അവസാന തീയതിയുമായിരിക്കും. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (RHP) ബോര്‍ഡ്
അംഗീകരിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ രുചി സോയ അറിയിച്ചു.

എഫ്പിഓ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചിരുന്നു. 2021 ജൂണില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസും (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തിരുന്നു.

കുറഞ്ഞത് 25 ശതമാനം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (പൊതു ഓഹരി പങ്കാളിത്തം) ഉണ്ടാവണമെന്ന സെബിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് കമ്പനി ഇപ്പോൾ പബ്ലിക് ഇഷ്യൂ ഇറക്കുന്നത്. ഡിആര്‍എച്ച്പി അനുസരിച്ച്, ഇഷ്യൂ വരുമാനം മുഴുവന്‍ രുചി സോയ വിനിയോഗിക്കും. ചില കുടിശ്ശികകള്‍ തിരിച്ചടയ്ക്കുന്നതിലൂടെ കമ്പനിയുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും, വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയും നിറവേറ്റാനാകും.

2019 ല്‍ രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുകയായിരുന്നു. 4,350 കോടി രൂപയുടെ പാപ്പരത്വ പ്രക്രിയയിലുടെയാണ് രുചി സോയ ലിസ്റ്റ് ചെയ്യപ്പെട്ടത്.
പ്രൊമോട്ടര്‍മാര്‍ക്ക് നിലവില്‍ 99 ശതമാനം ഓഹരികളുണ്ട്. എഫ്പിഓ യുടെ ഈ റൗണ്ടില്‍ കുറഞ്ഞത് 9 ശതമാനം ഓഹരികള്‍ കമ്പനിയ്ക്ക് വില്‍ക്കേണ്ടതുണ്ട്.

സെബിയുടെ നിയമങ്ങള്‍ അനുസരിച്ച്, കമ്പനി പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കുറയ്ക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം ഓഹരികൾ പൊതു ഉടമസ്ഥതയിൽ വില്‍ക്കേണ്ടതായയുണ്ട്. പ്രൊമോട്ടര്‍മാരുടെ ഓഹരികൾ 75 ശതമാനമാക്കി മാറ്റാന്‍ ഏകദേശം 3 വര്‍ഷമെടുക്കും.

വെള്ളിയാഴ്ച രുചി സോയ എൻ എസ് സി-യിൽ 0.50 പൈസ ഉയർന്നു (അഥവാ 0.062%) 803.25 രൂപക്ക് വ്യാപാരം അവസാനിച്ചു.

Tags:    

Similar News