ഇലക്ട്രിക് ബസുകൾക്കുള്ള കരാർ: ഒലേക്ട്രാ ഗ്രീൻടെക് മുന്നേറി
ഒലേക്ട്രാ ഗ്രീൻടെക്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. ഒലേക്ട്രാ ഗ്രീൻ ടെക്കിനും, എവേയ് ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനിൽ നിന്നും 123 ഇലക്ട്രിക് ബസുകൾക്കുള്ള കരാർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. 185 കോടി രൂപയുടെ കരാറാണിത്. കരാർ പ്രകാരം, എവേയ് ട്രാൻസ് ഒലെക്ട്രയിൽ നിന്നും ബസുകൾ വാങ്ങുകയും, ഒൻപതു മാസത്തിനുള്ളിൽ വിതരണം ചെയ്യുകയും ചെയ്യും. 15 വർഷത്തേക്കുള്ള കരാറിൽ, ബസുകളുടെ അറ്റകുറ്റപ്പണികൾ ഒലേക്ട്രാ ഏറ്റെടുക്കും. ഓഹരി ഇന്ന് 633.60 രൂപ വരെ […]
ഒലേക്ട്രാ ഗ്രീൻടെക്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. ഒലേക്ട്രാ ഗ്രീൻ ടെക്കിനും, എവേയ് ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനിൽ നിന്നും 123 ഇലക്ട്രിക് ബസുകൾക്കുള്ള കരാർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. 185 കോടി രൂപയുടെ കരാറാണിത്. കരാർ പ്രകാരം, എവേയ് ട്രാൻസ് ഒലെക്ട്രയിൽ നിന്നും ബസുകൾ വാങ്ങുകയും, ഒൻപതു മാസത്തിനുള്ളിൽ വിതരണം ചെയ്യുകയും ചെയ്യും. 15 വർഷത്തേക്കുള്ള കരാറിൽ, ബസുകളുടെ അറ്റകുറ്റപ്പണികൾ ഒലേക്ട്രാ ഏറ്റെടുക്കും. ഓഹരി ഇന്ന് 633.60 രൂപ വരെ ഉയർന്നു. തുടർന്ന്, 1.70 ശതമാനം നേട്ടത്തിൽ 618.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.