അമേരിക്കൻ ഓർഡർ: സൻസെര എഞ്ചിനീയറിങ്ങ് 8 ശതമാനം ഉയർന്നു

സൻസെര എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.35 ശതമാനം ഉയർന്നു. നോർത്ത് അമേരിക്കയിലെ ഇലക്ട്രിക് വെഹിക്കിൾ പാസ്സഞ്ചർ കാറുകളുടെ നിർമ്മാതാക്കളിൽ നിന്നും കമ്പനിക്ക് പുതിയ 50.8 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതിനു മുൻപ് കമ്പനിക്കു ഇതേ കാർ നിർമ്മാതാക്കളിൽ നിന്നും 49.7 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു മൂന്ന് ഘടകങ്ങൾക്കുള്ള ഓർഡറുകളാണ് ലഭിച്ചത്. പരീക്ഷണങ്ങൾക്കു ശേഷം അടുത്ത സാമ്പത്തിക വർഷത്തോടെ ഇവയുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് […]

Update: 2022-08-29 09:26 GMT

സൻസെര എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.35 ശതമാനം ഉയർന്നു. നോർത്ത് അമേരിക്കയിലെ ഇലക്ട്രിക് വെഹിക്കിൾ പാസ്സഞ്ചർ കാറുകളുടെ നിർമ്മാതാക്കളിൽ നിന്നും കമ്പനിക്ക് പുതിയ 50.8 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതിനു മുൻപ് കമ്പനിക്കു ഇതേ കാർ നിർമ്മാതാക്കളിൽ നിന്നും 49.7 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു

മൂന്ന് ഘടകങ്ങൾക്കുള്ള ഓർഡറുകളാണ് ലഭിച്ചത്. പരീക്ഷണങ്ങൾക്കു ശേഷം അടുത്ത സാമ്പത്തിക വർഷത്തോടെ ഇവയുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് ഇതര വിഭാഗങ്ങളിൽ സങ്കീർണമായ എഞ്ചിനീയറിങ്ങ് ഘടകങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്. ഓഹരി ഇന്ന് 741.55 രൂപ വരെ ഉയർന്നു. 7.57 ശതമാനം വർധിച്ച്, 729.40 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

Tags:    

Similar News