ഒന്നാംപാദ ഫലത്തിന് ശേഷം ടിസിഎസ് ഓഹരികളിൽ 5 ശതമാനം ഇടിവ്
ഡെല്‍ഹി: കമ്പനിയുടെ ജൂണ്‍ പാദത്തിലെ വരുമാനം വിപണി പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഓഹരികള്‍ തിങ്കളാഴ്ച ഏകദേശം 5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയില്‍ ഓഹരി വില 4.71 ശതമാനം ഇടിഞ്ഞ് 3,111 രൂപയിലെത്തി. എന്‍എസ്ഇയില്‍ 4.76 ശതമാനം ഇടിഞ്ഞ് 3,110 രൂപയായി. ബിഎസ്ഇയിലെ ആദ്യഘട്ട വ്യാപാരത്തില്‍ കമ്പനിയുടെ വിപണി മൂലധനം (market capitalization) 54,830.89 കോടി രൂപ കുറഞ്ഞ് 11,39,794.50 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരായ ടിസിഎസ്, […]
ഡെല്‍ഹി: കമ്പനിയുടെ ജൂണ്‍ പാദത്തിലെ വരുമാനം വിപണി പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഓഹരികള്‍ തിങ്കളാഴ്ച ഏകദേശം 5 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയില്‍ ഓഹരി വില 4.71 ശതമാനം ഇടിഞ്ഞ് 3,111 രൂപയിലെത്തി. എന്‍എസ്ഇയില്‍ 4.76 ശതമാനം ഇടിഞ്ഞ് 3,110 രൂപയായി. ബിഎസ്ഇയിലെ ആദ്യഘട്ട വ്യാപാരത്തില്‍ കമ്പനിയുടെ വിപണി മൂലധനം (market capitalization) 54,830.89 കോടി രൂപ കുറഞ്ഞ് 11,39,794.50 കോടി രൂപയായി.
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരായ ടിസിഎസ്, ജൂണ്‍ പാദത്തില്‍ 5.2 ശതമാനം വര്‍ധനവേടെ 9,478 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അതേസമയം മുന്‍നിര കമ്പനികളായ എച്ച്സിഎല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ് എന്നിവ 2-2.73 ശതമാനം വരെ ഇടിഞ്ഞതോടെ മറ്റ് ഐടി ഓഹരികളും താഴ്ന്നു.