വിപണി തളരുന്നു: സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തിൽ, നിഫ്റ്റി 15,700 ൽ

മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം വിപണിയില്‍ ഇന്ന് ഇടിവ്. ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, തുടര്‍ച്ചയായ വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനും ഇടയില്‍ ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 317 പോയിന്റിലധികം ഇടിഞ്ഞു. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. സെന്‍സെക്സ് 317.41 പോയിന്റ് താഴ്ന്ന് 52,843.87 ലെത്തി. നിഫ്റ്റി 99.65 പോയിന്റ് താഴ്ന്ന് 15,732.40 ലും. പിന്നീട് 11.22 ഓടെ, നഷ്ടം കുറയുന്ന പ്രവണതയാണുള്ളത്. സെന്‍സെക്‌സ് 271.19 പോയിന്റ് നഷ്ടത്തിൽ 52,890 […]

Update: 2022-06-28 00:32 GMT

മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം വിപണിയില്‍ ഇന്ന് ഇടിവ്. ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, തുടര്‍ച്ചയായ വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനും ഇടയില്‍ ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 317 പോയിന്റിലധികം ഇടിഞ്ഞു.

രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. സെന്‍സെക്സ് 317.41 പോയിന്റ് താഴ്ന്ന് 52,843.87 ലെത്തി. നിഫ്റ്റി 99.65 പോയിന്റ് താഴ്ന്ന് 15,732.40 ലും. പിന്നീട് 11.22 ഓടെ, നഷ്ടം കുറയുന്ന പ്രവണതയാണുള്ളത്. സെന്‍സെക്‌സ് 271.19 പോയിന്റ് നഷ്ടത്തിൽ 52,890 ലേക്കും, നിഫ്റ്റി 69.90 പോയിന്റ് താഴ്ന്ന് 15,762.15 ലേക്കും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, വിപ്രോ, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ പിന്നോട്ട് പോയി.

എഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലുള്ള പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. അമേരിക്കന്‍ വിപണി തിങ്കളാഴ്ചയും നഷ്ടത്തിലാണ് അവസാനിച്ചത്.

"ഇന്ന് രാവിലെയുള്ള വ്യാപാരത്തില്‍ വിപണികള്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. കാരണം സമീപകാല നേട്ടങ്ങള്‍ക്ക് ശേഷം മിക്ക ഏഷ്യന്‍ വിപണികളും പിന്നാക്കമാണ്. അമേരിക്കന്‍ വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (റിസർച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.

Tags:    

Similar News