തുടർച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍; ബാങ്ക് നിഫ്റ്റിയും തകർന്നു
മുംബൈ: മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കൊപ്പം, വിദേശ നിക്ഷേപ പിന്‍വലിക്കലും, നിക്ഷേപകര്‍ ആര്‍ബിഐയുടെ നിരക്കുയര്‍ത്തലിനെക്കുറിച്ചുള്ള ജാഗ്രതിയിലായതും ഇതിനു കാരണമായി. സെന്‍സെക്‌സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 792.91 പോയിന്റ് വരെ താഴ്ന്ന് 54,882.41 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 153.20 പോയിന്റ് താഴ്ന്ന് 16,416.35 ലേക്ക് എത്തി. ബാങ്ക് നിഫ്റ്റിയും 314.20 പോയിന്റ് ഇടിഞ്ഞു 34,996 ലെത്തി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് […]
മുംബൈ: മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കൊപ്പം, വിദേശ നിക്ഷേപ പിന്‍വലിക്കലും, നിക്ഷേപകര്‍ ആര്‍ബിഐയുടെ നിരക്കുയര്‍ത്തലിനെക്കുറിച്ചുള്ള ജാഗ്രതിയിലായതും ഇതിനു കാരണമായി.
സെന്‍സെക്‌സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 792.91 പോയിന്റ് വരെ താഴ്ന്ന് 54,882.41 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 153.20 പോയിന്റ് താഴ്ന്ന് 16,416.35 ലേക്ക് എത്തി. ബാങ്ക് നിഫ്റ്റിയും 314.20 പോയിന്റ് ഇടിഞ്ഞു 34,996 ലെത്തി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു: ആര്‍ബിഐയുടെ നയ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വിപണിയിലെ അസ്ഥിരത നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തി. റിപ്പോ നിരക്കിലും, സിആര്‍ആര്‍ലും 50 ബേസിസ് പോയിന്റ് ഉയർച്ച ഉണ്ടാകുമെന്നു വിപണി കണക്കാക്കുന്നു. എന്നാല്‍ പണപ്പെരുപ്പം തുടരുന്നതിനാല്‍ പണലഭ്യത തടയുന്നതിനുള്ള കൂടുതല്‍ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടാൽ അത് വിപണിയെ ബാധിക്കും. പണപരമായ നടപടികള്‍ക്ക് പുറമെ, വളര്‍ച്ചയെയും പണപ്പെരുപ്പ പ്രവചനത്തെയും കുറിച്ചുള്ള ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും വിപണിയുടെ തുടർന്നുള്ള പ്രവണതയെ നിര്‍ണ്ണയിക്കും.
ടൈറ്റന്‍, ഡോ റെഡ്ഡീസ്, എല്‍ ആന്‍ഡ് ടി, എച്ച് യുഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, നെസ് ലേ എന്നീ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്. മറുവശത്ത്, എന്‍ടിപിസി, മാരുതി, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
'നിഫ്റ്റി വീണ്ടും ബെയറുകളുടെ നിയന്ത്രണത്തിലാണ്. നിഫ്റ്റി നിര്‍ണായക പിന്തുണയായ 16,400-16,350 ലെവല്‍ വരെ താഴുന്നതിനു ഇത് കാരണമായി. ഈ ചാഞ്ചാട്ടം ആര്‍ ബി ഐ യുടെ നയ പ്രഖ്യാപനം പുറത്തു വരുന്നത് വരെ തുടരും. അതിനു ശേഷം മാത്രമേ ശരിയായ ഗതി നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു. മുകളിലോട്ട് 16600-16800 ലാണ് ശക്തമായ പ്രതിരോധം ഉള്ളത്. അവിടെ ശക്തമായ 'കാൾ' കാണാനാവുന്നുണ്ട്, എല്‍ കെ പി സെക്യൂരിറ്റീസിലെ അനലിസ്റ്റ് കുനാല്‍ ഷാ പറഞ്ഞു.
"ബാങ്ക് നിഫ്റ്റി ശക്തമായ വില്പന സമ്മര്‍ദ്ദത്തിന് സാക്ഷ്യം വഹിച്ചു. നിലവില്‍ 34500-36000 നിലയിലാണ് അത് നിൽക്കുന്നത്. ഈ നില മറികടന്നാല്‍ മാത്രമേ മുന്നോട്ടൊരു ട്രെന്‍ഡിങ് ആക്ഷന്‍ സാധ്യമാവുകയുള്ളു. 36000 ത്തിനു താഴെ നില തുടരുന്നിടത്തോളം ബാങ്ക് നിഫ്റ്റി ദുര്‍ബലമായി തുടരും, അതിനു മുകളിൽ മാത്രമേ 'കാൾ' സൈഡിൽ ഉയർന്ന സാധ്യത കാണാനാവുന്നുള്ളു", കുനാൽ ഷാ ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ വിപണികളായ ഹോങ്കോങ്, സിയോള്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അസാനിപ്പിച്ചത്. ടോക്കിയോ, ഷാങ്ഹായ് വിപണികള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.