പഴയ സ്വർ‍ണ്ണാഭരണങ്ങൾ എവിടെ വിൽക്കണം

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 26,000 ടണ്‍ വരുമിത്.  തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പൈതൃക സ്വത്ത് മാത്രമല്ല സ്വര്‍ണ്ണം. സുസ്ഥിരവും, വിശ്വാസയോഗ്യവുമായ ഒരു ആസ്തിയാണത്.  സാമ്പത്തിക ഞെരുക്കത്തിലോ മൂലധന സമാഹരണത്തിനോ വേണ്ടി ശരാശരി ഇന്ത്യക്കാരന്‍ ആശ്രയിക്കുന്ന പ്രധാന ആസ്തിയാണ് സ്വര്‍ണ്ണം. എന്നാല്‍ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ നേരമാണ് മറഞ്ഞിരിക്കുന്ന നഷടം തലപൊക്കുന്നത്. പലപ്പോഴും 10ശതമാനം മൂല്യം കുറച്ചാണ് ഇവ ജുവല്ലറികളില്‍ സ്വീകരിക്കുക. കൂടാതെ അശാസ്ത്രീയമായ പരിശോധനാ രീതികളും വിനയാകാറുണ്ട്. […]

Update: 2022-01-15 06:51 GMT
trueasdfstory

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 26,000 ടണ്‍ വരുമിത്. തലമുറകളിലൂടെ കൈമാറ്റം...

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 26,000 ടണ്‍ വരുമിത്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പൈതൃക സ്വത്ത് മാത്രമല്ല സ്വര്‍ണ്ണം. സുസ്ഥിരവും, വിശ്വാസയോഗ്യവുമായ ഒരു ആസ്തിയാണത്. സാമ്പത്തിക ഞെരുക്കത്തിലോ മൂലധന സമാഹരണത്തിനോ വേണ്ടി ശരാശരി ഇന്ത്യക്കാരന്‍ ആശ്രയിക്കുന്ന പ്രധാന ആസ്തിയാണ് സ്വര്‍ണ്ണം. എന്നാല്‍ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ നേരമാണ് മറഞ്ഞിരിക്കുന്ന നഷടം തലപൊക്കുന്നത്. പലപ്പോഴും 10ശതമാനം മൂല്യം കുറച്ചാണ് ഇവ ജുവല്ലറികളില്‍ സ്വീകരിക്കുക. കൂടാതെ അശാസ്ത്രീയമായ പരിശോധനാ രീതികളും വിനയാകാറുണ്ട്.

നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന മൂല്യം നേടുന്നതിനുള്ള കുറച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. സ്വര്‍ണ്ണ നിരക്കില്‍ തെറ്റിദ്ധരിക്കരുത്.

പല ജുവല്ലറിക്കാരും ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ വിപണി നിരക്കിനേക്കാള്‍ വാഗാദാനം ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഉപഭോക്താവിന് നഷ്ടപ്പെടുന്നത് സ്വര്‍ണ്ണത്തിന്റെ മൂല്യനിര്‍ണ്ണയം ആണ്. പരമ്പരാഗത രീതിയിലോ, കൃത്യമായ ഉപകരണങ്ങള്‍ വഴിയോ അല്ലാതെ സ്വര്‍ണ്ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നതിന് കാരണമാകുന്നു.

MMTC-PAMPയിലൂടെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുകയും, നൂതനമായ XRF സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാര്‍ ഇത് ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് സ്വര്‍ണ്ണത്തിന്റെ മൂല്യം നഷ്ടപ്പെടാതെ വിലയിരുത്താന്‍ നിങ്ങളെ സഹായിക്കുന്നു.

2. മള്‍ട്ടി-ലെവല്‍ ഒതെന്‍ടിക്കേഷന്‍ പ്രക്രിയ

കല്ലില്‍ മാറ്റുരച്ച് നോക്കുന്നത് ഒരു കാലഹരണപ്പെട്ട സമ്പ്രദായമാണ്. ഇത് ഉപഭോക്താവിന് 3% മുതല്‍ 5%വരെ മൂല്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന്, 200,000 രൂപയുടെ ഇടപാടിന് നിങ്ങള്‍ക്ക് 10,000 രൂപ വരെ നഷ്ടപ്പെടാം. MMTC-PAMP പോലുള്ള മികച്ചതും ബിഐഎസ് അംഗീകരിച്ചതുമായ ഓര്‍ഗനൈസേഷനുകള്‍ അവരുടെ സ്റ്റോറുകളില്‍ സര്‍ട്ടിഫൈഡ് എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്, അവര്‍ മികവുറ്റ എക്സ്ആര്‍എഫ് മെഷീനുകള്‍ വഴി ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇത് സ്വര്‍ണ്ണത്തിന്റെ മൂല്യം അളക്കുന്നതില്‍ വ്യതിയാനവും കൃത്രിമവും ഇല്ലെന്ന് ഉറപ്പാക്കുന്നു. മികച്ച മൂല്യം ലഭിക്കുന്നതിലൂടെ വിലയിലും നേട്ടമുണ്ടാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.

3. സുതാര്യമായ പ്രക്രിയ

എംഎംടിസി-പിഎഎംപിയില്‍, പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കാന്‍ തത്സമയ സിസിടിവി ഫീഡ് വഴി ഉപഭോക്താവിന് പരിശോധനാ പ്രക്രിയ ദൃശ്യമാകും. സര്‍ട്ടിഫൈഡ് അസ്സേയര്‍ നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളോ സ്വര്‍ണ്ണ നാണയങ്ങളോ അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ തൂക്കിനോക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് തത്സമയം ട്രാക്ക് ചെയ്യാനാകും. കൂടാതെ ഉരുക്കിയ ശേഷം വീണ്ടും തൂക്കിനോക്കുന്നു. സ്വര്‍ണ്ണം ഉരുകി തണുത്തുകഴിഞ്ഞാല്‍, അടുത്ത ലെവലില്‍ വൃത്തിയാക്കുകയും ഡീയോണൈസ്ഡ് വെള്ളത്തില്‍ വീണ്ടും കഴുകുകയും ചെയ്യുന്നു. സ്വര്‍ണ്ണത്തിന് എന്തെങ്കിലും കല്ലുകളോ വിലയേറിയ രത്‌നങ്ങളോ ഉണ്ടെങ്കില്‍, പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യും.

4. സോഫ്റ്റ് വെയര്‍ വഴി പരിശോധിച്ചുറപ്പിച്ച തെളിവും, തല്‍ക്ഷണ പണക്കൈമാറ്റവും

MMTC-PAMP ല്‍ XRF മെഷീനില്‍ നിന്നുള്ള അന്തിമ സോഫ്റ്റ്വെയര്‍ സൃഷ്ടിച്ച വെരിഫിക്കേഷന്‍ രസീതില്‍, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഗ്രേഡും യഥാര്‍ത്ഥ മൂല്യവും മുതല്‍ ഉപഭോക്താവിന് നല്‍കേണ്ട അവസാന തുക വരെയുള്ള എല്ലാ പ്രധാന വിശദാംശങ്ങളും ഉണ്ട്. ഈ തുക പിന്നീട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തല്‍ക്ഷണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. അതിനാല്‍ മറഞ്ഞിരിക്കുന്ന ഫീസിനോ ഫണ്ട് ദുരുപയോഗത്തിനോ ഇവിടെ ഇടനല്‍കുന്നില്ല.

5. MMTC-PAMP ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണമായ മൂല്യനിര്‍ണ്ണയം

MMTC-PAMP അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് 100% പുനര്‍ വാങ്ങൽ ഉറപ്പ് നല്‍കുന്നു. ടാംപര്‍ പ്രൂഫ് സെര്‍ട്ടികാര്‍ഡ് പാക്കേജിംഗ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ബ്രാന്‍ഡിന്റെ റീട്ടെയില്‍ ഔട്ട്ലെറ്റിലേക്ക് കൊണ്ടുപോയി, മൂല്യ കിഴിവ് കൂടാതെ, ദിവസത്തെ സ്വര്‍ണ്ണ വിലയുടെ മുഴുവന്‍ മൂല്യവും നേടാനാകും.ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, വിശാഖപട്ടണം, ലുധിയാന, തൃശൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഈ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News