സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധന

  • പവന് 80 രൂപ കൂടി
  • സ്വര്‍ണം ഗ്രാമിന് 8055 രൂപ
  • പവന്‍ 64440 രൂപ

Update: 2025-02-24 04:20 GMT

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയുടേയും വര്‍ധനവാണ് ഇന്ന് വിപണിയിലുണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6625 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് വിപണിയിലെ നിരക്ക്.

Tags:    

Similar News