പെപ്സിക്കോയുടെ ദക്ഷിണാഫ്രിക്കന്‍ ബോട്ടിലര്‍ ബെവ്കോയെ വരുണ്‍ ബിവറേജസ് ഏറ്റെടുക്കുന്നു

  • വിബിഎല്ലിന് ആഫ്രിക്കയില്‍ അവരുടെ പ്രവര്‍ത്തനം വിപുലീകരിക്കുക ലക്ഷ്യം
  • ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശീതളപാനീയ വിപണിയാണ് ദക്ഷിണാഫ്രിക്ക

Update: 2023-12-19 14:36 GMT

പെപ്സികോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ടിലറായ വരുണ്‍ ബിവറേജസ് ലിമിറ്റഡ് (വിബിഎല്‍) 1,320 കോടി രൂപയുടെ 'എന്റര്‍പ്രൈസ് മൂല്യ'ത്തില്‍ ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ബിവറേജ് കമ്പനിയെയും (ബെവ്കോ) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികളെയും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയിലെ ലെസോത്തോ, എസ്വാറ്റിനി തുടങ്ങിയ മേഖലകളില്‍ ബെവ്കോയ്ക്ക് പെപ്‌സികോയുടെ ഫ്രാഞ്ചൈസി അവകാശമുണ്ട്. നമീബിയയിലും ബോട്‌സ്വാനയിലും വിതരണാവകാശവുമുണ്ട്. ഉയര്‍ന്ന കഫീന്‍ അടങ്ങിയ നിരവധി പാനീയ ബ്രാന്‍ഡുകളും ഇതിന് സ്വന്തമാണ്.

2024 ജൂലൈ 31നുമുമ്പ് പണമിടപാട് പൂര്‍ത്തിയാക്കാനാവുമെന്ന് വിബിഎല്‍ കരുതുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,590 കോടി രൂപയായിരുന്നു ബെവ്കോയുടെ അറ്റവരുമാനം.

ബെവ്കോയ്ക്ക് അഞ്ച് നിര്‍മ്മാണ കേന്ദ്രങ്ങളാണുള്ളത്. ജോഹന്നാസ്ബര്‍ഗില്‍ രണ്ട്, ഡര്‍ബന്‍, ഈസ്റ്റ് ലണ്ടന്‍, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ ഓരോന്നും. 'ആഫ്രിക്കയില്‍ അതിന്റെ ഭൂമിശാസ്ത്രപരമായ കാല്‍പ്പാടുകള്‍ വിപുലീകരിക്കാന്‍ ഈ ഏറ്റെടുക്കല്‍ വിബിഎല്ലിനെ സഹായിക്കും-ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശീതളപാനീയ വിപണിയാണ് ദക്ഷിണാഫ്രിക്ക, 2027 വരെ അടുത്ത നാല് വര്‍ഷത്തേക്ക് 5.3 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു. 'ദക്ഷിണാഫ്രിക്കന്‍ കുടുംബങ്ങളുടെ വര്‍ധിച്ചുവരുന്ന സമ്പന്നത നഗരവല്‍ക്കരണത്തിന് കാരണമായി. ഒപ്പം ദൈര്‍ഘ്യമേറിയ ജോലിദിനങ്ങളും സ്ത്രീ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നുവരുന്ന താല്‍പ്പര്യവും വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി,' വിബിഎല്‍ പറഞ്ഞു.

നിലവില്‍, പാനീയ വ്യവസായം അതിന്റെ വലുപ്പത്തിന്റെ പകുതിയോളം വിപണി വിഹിതമുള്ള ബി-ബ്രാന്‍ഡുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. കൂടാതെ പെപ്‌സികോയ്ക്ക് കുറഞ്ഞ ഒറ്റ അക്ക വിപണി വിഹിതവുമുണ്ട്.

എന്നിരുന്നാലും, 'അനുകൂലമായ ജനസംഖ്യാശാസ്ത്രങ്ങളോടുകൂടിയ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ നവീകരണവും ഗോ ടു മാര്‍ക്കറ്റ് സ്ട്രാറ്റജിയുടെ ഊന്നലും സെഗ്മെന്റുകളിലുടനീളം ലാറ്ററല്‍ വളര്‍ച്ചയെ നയിക്കും,' വിബിഎല്‍ പറയുന്നു.

കൂടാതെ, ഒരു പ്രത്യേക ഫയലിംഗില്‍, ഝാര്‍ഖണ്ഡിലെ പത്‌രാതുവിലുള്ള തങ്ങളുടെ നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്ലാന്റിനായി 2023 ഡിസംബര്‍ 18 ന് ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായും കമ്പനി അറിയിച്ചു.ഈ പ്ലാന്റ് പൂര്‍ണ്ണമായി കമ്മീഷന്‍ ചെയ്യുമ്പോള്‍ ഏകദേശം 450 കോടി രൂപ മൂലധന ചെലവ് ഉണ്ടാകും.

പെപ്സികോയുടെ ഇന്ത്യയിലെ പാനീയ വില്‍പ്പനയുടെ 90 ശതമാനവും വിബിഎല്‍ ആണ്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 10,595.83 കോടി രൂപയായിരുന്നു.

Tags:    

Similar News