വിലവിവേചനം; പെപ്‌സികോയ്‌ക്കെതിരെ കേസ്

  • പെപ്‌സികോ വാള്‍മാര്‍ട്ടിനുമാത്രം വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നു
  • ചില്ലറ വ്യാപാരികളെ സഹായിക്കുന്ന രീതി തെറ്റിദ്ധരിക്കപ്പെട്ടതാണ് കാരണമെന്ന് പെപ്‌സികോ
  • വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗ് നടത്തുന്നില്ലെങ്കില്‍ പെപ്സികോ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിച്ച വില നല്‍കേണ്ടിവരുമെന്ന് എഫ്ടിസി

Update: 2025-01-18 05:31 GMT

പെപ്‌സികോ വിലയില്‍ വിവേചനം കാണിക്കുന്നതായി യുഎസ്. ഇത് സംബന്ധിച്ച് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മറ്റ് വെണ്ടര്‍മാരുടെയും ഉപഭോക്താക്കളുടെയും ചെലവില്‍ വലിയ ബോക്സ് ഉല്‍പ്പന്നങ്ങള്‍ അന്യായ വില ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് വാള്‍മാര്‍ട്ടിന് നല്‍കുന്നു എന്നതാണ് കേസിനാസ്പദായ കാര്യം. ഇത് നിയമവിരുദ്ധമായ വില വിവേചനമാണ്.

കേസിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പ്രയോജനം ലഭിക്കുന്ന ഉപഭോക്താവിന്റെ പേര് നല്‍കിയിട്ടില്ല. എന്നാല്‍ കേസുമായി പരിചയമുള്ള ഒരു സ്രോതസ്സ്, റീട്ടെയിലര്‍ വാള്‍മാര്‍ട്ട് ആണെന്ന് വെളിപ്പെടുത്തി.

എന്നാല്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുന്നതായി പെപ്‌സികോ പ്രസ്താവനയില്‍ പറഞ്ഞു. എഫ്ടിസിയുടെ ആരോപണങ്ങളെ കോടതിയില്‍നേരിടുമെന്നും കമ്പനി പറഞ്ഞു.

കുറഞ്ഞ വില നല്‍കാന്‍ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ ചില്ലറ വ്യാപാരികളെ സഹായിക്കുന്ന രീതി തെറ്റിദ്ധരിക്കപ്പെട്ടതാണ് ഇവിടെ കാരണമായതെന്ന് പെപ്‌സികോ പറയുന്നു.

വാള്‍മാര്‍ട്ടിലേക്ക് പ്രമോഷണല്‍ പേയ്മെന്റുകള്‍ നടത്തുന്നത് പെപ്സികോയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വലിയ പലചരക്ക് ശൃംഖലകളിലേക്കോ സ്വതന്ത്ര കണ്‍വീനിയന്‍സ് സ്റ്റോറുകളിലേക്കോ ഇതില്ലെന്നും എഫ് ടിസി പറയുന്നു. വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗ് നടത്തുന്നില്ലെങ്കില്‍ പെപ്സികോ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിച്ച വില നല്‍കാന്‍ അമേരിക്കക്കാരെ നിര്‍ബന്ധിക്കുന്ന നടപടിയാണിത്.

എന്നാല്‍ പെപ്സികോ അതിന്റെ സമ്പ്രദായങ്ങള്‍ വ്യവസായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് പറയുന്നു.

1936-ലെ റോബിന്‍സണ്‍-പാറ്റ്മാന്‍ നിയമപ്രകാരമാണ് പെപ്സികോയ്ക്കെതിരെ എഫ്ടിസി കേസെടുത്തത്. ചെറിയ ഉപഭോക്താക്കളേക്കാള്‍ വലിയ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി പ്രൊമോഷണല്‍ ഇന്‍സെന്റീവ് പേയ്മെന്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കമ്പനികളെ ഈ നിയമം വിലക്കുന്നു.  

Tags:    

Similar News