അന്താരാഷ്ട്ര വ്യാപാരം രൂപപ്പെടുത്തുക ആഗോള രാഷ്ട്രീയവും ട്രംപും എഐയും

  • ചൈനയുടെ അമിതശേഷിയും ആഗോള വ്യാപാരത്തെ ബാധിക്കും
  • പുതിയ വ്യാപാരയുദ്ധത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു
  • പുതു സാങ്കേതികവിദ്യകളില്‍ വന്‍ തോതില്‍ നിക്ഷേപം ആവശ്യം

Update: 2025-01-12 10:07 GMT

ആഗോളരാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ വ്യാപാരയുദ്ധത്തിനുള്ള സാധ്യതയും ഈ വര്‍ഷം ആന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍. കൂടാതെ പ്രധാന മേഖലകളിലെ ചൈനയുടെ അമിതശേഷിയും എഐയിലെ അതിവേഗ മുന്നേറ്റവും വ്യാപാരത്തെ സ്വാധീനിക്കും.

ഈ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് വിശകല വിദഗ്ധര്‍ കരുതുന്നു.

ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കാരണം ഇത്

ട്രേഡ് ലോജിസ്റ്റിക്സും സപ്ലൈ ചെയിന്‍ മാനേജ്മെന്റും പരിവര്‍ത്തനം ചെയ്യുമെന്നും പരമ്പരാഗത വ്യാപാര രീതികള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

'ഭാവിയിലെ വ്യാപാരത്തിന്റെ ഒരു പ്രധാന ചാലകശക്തിയായി എഐ അതിവേഗം ഉയര്‍ന്നുവരുന്നു. എഐ അധിഷ്ഠിത ഡിജിറ്റല്‍ പരിവര്‍ത്തനം സേവന രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. അതിനപ്പുറം സ്വയം നിയന്ത്രിത വാഹനങ്ങള്‍ റോബോട്ടിക്സ് വരെ വ്യാപാരം ചെയ്യാവുന്ന പുതിയ വിഭാഗങ്ങളും സൃഷ്ടിച്ചേക്കാം', വ്യാപാര വിദഗ്ധനും ഹൈടെക് ഗിയേഴ്‌സ് ചെയര്‍മാനുമായ ദീപ് കപുരിയ പറഞ്ഞു.

ആഭ്യന്തര വ്യവസായം മത്സരാധിഷ്ഠിതമാകാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും പുതു സാങ്കേതികവിദ്യകളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഫൗണ്ടര്‍ ചെയര്‍മാന്‍ എസ്‌കെ സറഫ് പറഞ്ഞു.

കയറ്റുമതിക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടേണ്ടിവരുമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ചുമത്തുന്നത് മറ്റുള്ളവര്‍ക്ക് വലിയ സാധ്യതകള്‍ തുറക്കുമെന്നും സറഫ് പറഞ്ഞു. ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ആഗോള വിതരണ ശൃംഖലയിലും വ്യാപാരത്തിലും എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) പ്രവാഹങ്ങളിലും കാര്യമായ തടസമുണ്ടാക്കുന്നതെന്തും യുഎസ് പ്രതികാരബുദ്ധിയോടെ നേരിടുമെന്ന് കപുരിയ പറഞ്ഞു.

'വര്‍ഷങ്ങള്‍ നീണ്ട ആഘാതങ്ങള്‍ക്ക് ശേഷം,-ആദ്യം കോവിഡ് പാന്‍ഡെമിക്, തുടര്‍ന്ന് ഉക്രെയ്ന്‍ യുദ്ധം, മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി -ഭൂഖണ്ഡത്തിലുടനീളമുള്ള രാജ്യങ്ങള്‍ അവരുടെ അന്താരാഷ്ട്ര വ്യാപാര ബന്ധം പുനര്‍മൂല്യനിര്‍ണയം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നത്. 

Tags:    

Similar News